രാജ്യത്തെ ആറാമത് വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; നാഗ്പൂർ-ബിലാസ്പൂർ ദൂരം ആറ് മണിക്കൂറിൽ താഴെയാകും
- Published by:Anuraj GR
- news18-malayalam
Last Updated:
ബിലാസ്പൂർ (ഛത്തീസ്ഗഡ്)-നാഗ്പൂർ (മഹാരാഷ്ട്ര) റൂട്ടിലാണ് ആറാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്
നാഗ്പുർ: രാജ്യത്തെ ആറാമത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നാഗ്പുർ-ബിലാസ്പുർ റൂട്ടിലാണ് പുതിയ വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. മഹാരാഷ്ട്രയിൽനിന്ന് ഛത്തീസ്ഗഢിലെ ബിലാസ്പുരിൽ എത്താൻ ഇനി ആറ് മണിക്കൂറിൽ താഴെ മാത്രമാകും സമയമെടുക്കുക. നാഗ്പൂർ മെട്രോ ഉൾപ്പെടെ 75,000 കോടി രൂപയുടെ പദ്ധതികൾ “രാജ്യത്തിന് സമർപ്പിക്കാൻ” പ്രധാനമന്ത്രി നാഗ്പുരിൽ എത്തിയത്. കൂടാതെ ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തും.
ബിലാസ്പൂർ (ഛത്തീസ്ഗഡ്)-നാഗ്പൂർ (മഹാരാഷ്ട്ര) റൂട്ടിലാണ് ആറാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ട്രെയിൻ ആഴ്ചയിൽ ആറ് ദിവസവും ഓടും. ഏകദേശം ആറ് മണിക്കൂറിനുള്ളിലാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ യാത്രാസമയം.
ഒക്ടോബറിൽ മഹാരാഷ്ട്രയ്ക്ക് മുംബൈ-അഹമ്മദാബാദ് റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. കഴിഞ്ഞമാസം ചെന്നൈ-മൈസൂരു റൂട്ടിലെ വന്ദേഭാരത് ട്രെയിൻ ആരംഭിച്ചിരുന്നു. അടുത്ത വർഷം ഓഗസ്റ്റോടെ 75 വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തിന്റെ ഗതാഗത ശൃംഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
നാഗ്പൂർ മെട്രോ ഒന്നാം ഘട്ട ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഫ്രീഡം പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് ഖാപ്രി മെട്രോ സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി മെട്രോ ട്രെയിനിൽ യാത്ര നടത്തി. നാഗ്പൂർ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും ഇന്ന് നടക്കും. മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലേക്കുള്ള മറ്റൊരു ഘട്ടത്തിൽ, നാഗ്പൂരിനെയും ഷിർദിയെയും ബന്ധിപ്പിക്കുന്ന ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗും പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും. 55,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇത് അമരാവതി, ഔറംഗബാദ്, നാസിക്ക് എന്നിവയുൾപ്പെടെ 10 മഹാരാഷ്ട്ര ജില്ലകളിലൂടെ കടന്നുപോകുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ എക്‌സ്പ്രസ് വേകളിൽ ഒന്നാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2022 3:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യത്തെ ആറാമത് വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; നാഗ്പൂർ-ബിലാസ്പൂർ ദൂരം ആറ് മണിക്കൂറിൽ താഴെയാകും