ഫോൺ നമ്പറിന് പഹൽഗാം ഭീകരാക്രമണവുമായി ബന്ധമെന്നാരോപിച്ച് 76 കാരിയിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തു
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ ഘട്ടങ്ങളായി പണം അടയ്ക്കാൻ നിർബന്ധിക്കുകയും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു
ഫോൺ നമ്പറിന് പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നാരോപിച്ച് നോയിഡ സ്വദേശിയായ 76 കാരിയിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തു.നോയിഡയിലെ സെക്ടർ 41-ൽ താമസിക്കുന്ന സരള ദേവിയാണ് തട്ടിപ്പിനിരയായത്. പഹൽഗാം ആക്രമണം ഉൾപ്പെടെയുള്ള ഭീകര പ്രവർത്തനങ്ങൾക്ക് സരളാദേവിയുടെ ഫോൺനമ്പർ ഉപയോഗിച്ച് ധനസഹായം നൽകിയെന്ന് പറഞ്ഞാണ് പണം തട്ടിയത്.
പൊലീസ് ഉദ്യോഗസ്ഥനെന്ന് പഞ്ഞാണ് തട്ടിപ്പ് സംഘം സരളാ ദേവിയെ ബന്ധപ്പെടുന്നത്. സരളാദേവിയുടെ പേരിൽ മുംബൈയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്നും ഭീകരവാദ ധനസഹായം, ചൂതാട്ടം, ഹവാല പ്രവർത്തനങ്ങൾ എന്നിവയുമായി അക്കൗണ്ടുകൾ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഹൽഗാം ആക്രമണം ഉൾപ്പെടെയുള്ള ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള ഒരു ചാനലായി മൊബൈൽ നമ്പർ മാറിയിട്ടുണ്ടെന്നും തട്ടിപ്പ് സംഘം സരളാദേവിയെ വിശ്വസിപ്പിച്ചു.
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ഒരു സെക്യൂരിറ്റി തുക അടയ്ക്കണമെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ തിരികെ നൽകാം എന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ജൂലൈ 20 നും ഓഗസ്റ്റ് 13 നും ഇടയിൽ പണം നിക്ഷേപിക്കാനായി ക്യുആർ കോഡുകൾ അയയ്ക്കുകയും വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ നിർദ്ദേശിക്കുകയുമായിരുന്നു. എട്ടു തവണ പെയ്മെന്റ് നടത്തയതിൽ നിന്ന് 43.70 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
advertisement
പിന്നീട് 15 ലക്ഷം രൂപ അടയ്ക്കാൻ നിർബന്ധിക്കുകയും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംശയം തോന്നിയ വയോധിക പൊലീസിൽ പരാതിനൽകുകയായിരുന്നു. നോയിഡ പോലീസിന്റെ സൈബർ ക്രൈം യൂണിറ്റ് കേസെടുത്ത് സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചു വരികയാണെ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 03, 2025 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഫോൺ നമ്പറിന് പഹൽഗാം ഭീകരാക്രമണവുമായി ബന്ധമെന്നാരോപിച്ച് 76 കാരിയിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തു