എ രാജയ്ക്ക് എംഎൽഎ ആയി തുടരാം; ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

Last Updated:

ക്രിസ്തുമത വിശ്വാസിയായ രാജ ജയിച്ചതിന് എതിരായി എതിർസ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്

News18
News18
ന്യൂഡൽഹി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ക്രിസ്തുമത വിശ്വാസികളായ ദമ്പതികളുടെ മകനായി ജനിച്ച എംഎൽഎ എ. രാജ പട്ടികജാതി സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അഹ്‌സനുദീൻ അമാനുള്ള, അഗസ്റ്റിൻ ജോർജ് മാസി, അഭയ് ശ്രീനിവാസ് ഓഖ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഇതോടെ രാജയ്ക്ക് എംഎൽഎയായി തുടരാം. പട്ടികജാതിക്കാർക്ക് സംവരണം ചെയ്ത ഇടുക്കി ദേവികുളം മണ്ഡലത്തിൽ ക്രിസ്തുമത വിശ്വാസിയായ രാജ ജയിച്ചതിന് എതിരായി എതിർസ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. ഇതിനെതിരെയാണ് രാജ സുപ്രീം കോടതിയെ സമീപിച്ചത്.
ALSO READ: ക്രിസ്തുമതത്തിൽ ജാതിയില്ല; മതം മാറിയവർക്ക് എസ്‍സി എസ്ടി നിയമ ആനുകൂല്യമില്ലെന്ന് ആന്ധ്ര ഹൈക്കോടതി
മാട്ടുപ്പെട്ടി കുണ്ടള എസ്റ്റേറ്റിലെ ക്രിസ്തുമത വിശ്വാസികളായ അന്തോണി-എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്ന് സ്ഥാപിക്കുന്ന നിരവധി തെളിവുകൾ കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു എങ്കിലും സുപ്രീം കോടതി അതെല്ലാം തള്ളി.
advertisement
അധികൃതർ രാജയ്ക്ക് അനുവദിച്ച ജാതിസർട്ടിഫിക്കറ്റിൻ്റെ നിയമസാധുത ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കാതെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സുപ്രിംകോടതി ആശ്ചര്യം പ്രകടിപ്പിച്ചു. 1951ലെ രാഷ്ട്രപതിയുടെ ഉത്തരവിന്റെ ആനുകൂല്യം രാജയുടെ അച്ഛന്റെ മാതാപിതാക്കൾക്ക് ലഭിക്കില്ലെന്ന എതിർഭാഗത്തിൻ്റെ വാദവും സുപ്രിംകോടതി ചോദ്യം ചെയ്തു.
1951ലെ ഉത്തരവ് അനുസരിച്ച് രാജയുടെ പിതാവിന്റെ മാതാപിതാക്കൾ 'സ്ഥിരനിവാസികളായി' കണക്കാക്കാൻ സാധിക്കില്ലെന്ന് ആയിരുന്നു ഡി കുമാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ നരേന്ദർഹൂഡയുടെ വാദം. ആ ഉത്തരവിലെ 'സ്ഥിരനിവാസി' എന്ന പ്രയോഗത്തെ വ്യാഖാനിക്കുന്ന കോടതിയുടെ മുൻഉത്തരവുകൾ ഹാജരാക്കാൻ ജസ്റ്റിസ് ഓഖ നിർദേശിച്ചു. കൃത്യമായ വ്യാഖാനമുള്ള വിധിന്യായങ്ങൾ ലഭ്യമല്ലെന്നും സമാനമായ വിഷയത്തിലുള്ള മറ്റ് വിധിന്യായങ്ങൾ ഉപയോഗിച്ച് വാദങ്ങൾ സ്ഥാപിക്കാൻ അനുവദിക്കണമെന്നും നരേന്ദർഹൂഡ അപേക്ഷിച്ചു.
advertisement
ജ്ഞാനസ്നാനം സ്വീകരിച്ച് ക്രിസ്ത്യാനിയായ വ്യക്തിക്ക് പട്ടികജാതി സംവരണത്തിന് അർഹത ഇല്ല എന്ന ഹൈക്കോടതി വിധി തന്നെ സുപ്രീം കോടതിയിലും ആവർത്തിക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പ് ഒഴിവായി കിട്ടിയ ആശ്വാസത്തിലാണ് എൽഡിഎഫ്.
മലയാളം വാർത്തകൾ/ വാർത്ത/India/
എ രാജയ്ക്ക് എംഎൽഎ ആയി തുടരാം; ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement