Ahmedabad Plane Crash: എയർ ഇന്ത്യ വിമാനപകടം; 170 പേർ മരിച്ചതായി സ്ഥിരീകരിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
മലയാളിയുൾപ്പടെ 169 ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യാ വിമാനം തകർന്നുവീണ അപകടത്തില് മരണ സംഖ്യ ഉയരുന്നു. 170 പേർ മരിച്ചതായി നിലവിൽ റിപ്പോർട്ട്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇതിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. ഇതിൽ മലയാളിയും ഉള്ളതായി സൂചന. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
മേഘാനി എന്ന ജനവാസ മേഖലയിൽ ആണ് വിമാനം തകർന്നുവീണത്. 169 ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മലയാളിയും വിമാനത്തിൽ ഉണ്ടായിരുന്നതായി സൂചന.
കുട്ടികൾ അടക്കം മരിച്ചുവെന്നാണ് റിപ്പോർട്ട്. 53 ബ്രിട്ടീഷ് പൗരന്മാരും വിമാനത്തിൽ ഉണ്ടായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.17നാണ് ലണ്ടനിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം.
advertisement
(Summary: The death toll in the Air India plane crash in Ahmedabad, Gujarat is rising. 133 people are currently reported to have died. There were 230 passengers and 12 crew members on board the plane.Of these, 169 are Indian citizens. There are indications that there are also Malayalis among them.)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmedabad,Gujarat
First Published :
June 12, 2025 4:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash: എയർ ഇന്ത്യ വിമാനപകടം; 170 പേർ മരിച്ചതായി സ്ഥിരീകരിച്ചു