Ahmedabad Plane Crash: അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യാ വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരും മരിച്ചു

Last Updated:

മേഘാനി എന്ന ജനവാസ മേഖലയിൽ ആണ് വിമാനം തകർന്നുവീണത്

News18
News18
ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യാ വിമാനത്തിൽ (എ ഐ 171) ഉണ്ടായിരുന്ന 242 പേരും മരിച്ചതായി റിപ്പോർട്ട്. 230 യാത്രക്കാരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും കോഴഞ്ചേരി സ്വദേശിനി രഞ്ജിത ആർ നായരും ഉൾപ്പെടുന്നു. 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
വിമാനത്തിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ് ഉണ്ടായിരുന്നത്. ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് തകർന്നുവീണത്.
വിമാനത്താവളത്തിന്റെ സമീപത്തുള്ള ജനവാസ മേഖലയിലാണ് അപകടം. വ്യാഴാഴ്ച  ഉച്ചയ്ക്ക് 1.17നാണ് ലണ്ടനിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്തത്.  പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം സംഭവിച്ചു.
updated @ 7.30 pm.ഒരു യാത്രക്കാരൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടതായി പോലീസ് കമ്മീഷണർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash: അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യാ വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരും മരിച്ചു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement