Ahmedabad Plane Crash:എയർ ഇന്ത്യ വിമാനം തകർന്നുവീണത് അഹമ്മദാബാദ് മെഡിക്കൽ കോളേജ് ഹോസ്റ്റൽ മെസ്സിന് മുകളിൽ
- Published by:ASHLI
- news18-malayalam
Last Updated:
അപകടസമയത്ത് വിദ്യാർത്ഥികൾ ഹോസ്റ്റൽ മെസ്സിൽ ഉണ്ടായിരുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് സ്ഥിരീകരിച്ചു
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് 133 പേർ മരിച്ചതായി റിപ്പോർട്ട്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം എഐ-171 ആണ് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തീഗോളമായി തകർന്നുവീണത്. വിമാനത്തിൽ ആകെ 242 പേർ ഉണ്ടായിരുന്നു. മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് യുജി ഹോസ്റ്റൽ മെസ്സിലാണ് വിമാനം ഇടിച്ചിറങ്ങിയതെന്നാണ് വിവരം.
അപകടസമയത്ത് വിദ്യാർത്ഥികൾ ഹോസ്റ്റൽ മെസ്സിൽ ഉണ്ടായിരുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കും പരിക്കേൽക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. എഫ്‌ഐഎംഎ പങ്കിട്ട ചിത്രങ്ങൾ ഹോസ്റ്റൽ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്ന വിമാനത്തിന്റെ ഒരു ഭാഗം കാണിക്കുന്നു. അപകടത്തിൽ ഏകദേശം 20-30 വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.
"അഹമ്മദാബാദിൽ AI വിമാനം തകർന്നുവീണ വാർത്തയിൽ ഞങ്ങൾ വളരെ ഞെട്ടലിലാണ് . ! BJMC, ഹോസ്റ്റൽ എന്നിവിടങ്ങളിൽ വിമാനം തകർന്നുവെന്നും നിരവധി MBBS വിദ്യാർത്ഥികൾക്ക് പരിക്കേറ്റുവെന്നും അറിഞ്ഞതിന് ശേഷം വാർത്തകൾ കൂടുതൽ ഭയാനകമായി മാറിയിരിക്കുന്നു!!!! ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഏത് സഹായത്തിനും തയ്യാറാണ്," FAIMA ഇന്ത്യ X-ൽ പറഞ്ഞു.
advertisement
അതേസമയം, തകർന്നുവീണ വിമാനത്തിന്റെ ഭാഗങ്ങൾ ചുറ്റും കിടക്കുന്നതും ആളുകൾ ഈ ഭാഗങ്ങൾ തള്ളിമാറ്റുന്നതും ക്രാഷ് സൈറ്റിൽ നിന്നുള്ള വീഡിയോകളിൽ കാണാം. വിമാനത്തിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസുകാരും ഒരു കനേഡിയൻ യാത്രക്കാരനുമുണ്ടായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി, അടിയന്തര പ്രതികരണ സംഘങ്ങളെ വിന്യസിച്ചു.
(Summary: Air India flight AI-171, en route from Ahmedabad to London, crashed into a fireball shortly after takeoff, killing 133 people, according to reports. There were 242 people on board. The plane reportedly crashed into the UG Hostel mess of BJ Medical College in Meghana Nagar.)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmedabad,Gujarat
First Published :
June 12, 2025 4:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash:എയർ ഇന്ത്യ വിമാനം തകർന്നുവീണത് അഹമ്മദാബാദ് മെഡിക്കൽ കോളേജ് ഹോസ്റ്റൽ മെസ്സിന് മുകളിൽ