Ahmedabad Plane Crash: അപകടത്തിൽപ്പെട്ട വിമാനത്തിൽ 61 വിദേശികൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
വിമാനത്തിൽ മലയാളിയും ഉണ്ടായിരുന്നതായി സൂചന
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യാ വിമാനത്തിലുണ്ടായിരുന്ന (എ ഐ 171) 242 പേരിൽ 61 പേർ വിദേശികൾ. അഹമ്മദാബാദിൽ നിന്നും ലണ്ടിലേക്കു പോകേണ്ടിയിരുന്ന വിമാനത്തിലെ 53 പേരും ബ്രിട്ടീഷ് പൗരൻമാരാണ്. ഇതിന് പുറമെ, ഒരു കാനഡ പൗരനും ഏഴ് പോർച്ചുഗൽ സ്വദേശികളും വിമാനത്തിൽ ഉണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം.
ശേഷിക്കുന്ന 169 പേരാണ് ഇന്ത്യക്കാർ. ഇവർക്കൊപ്പം 12 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മേഘാനി എന്ന ജനവാസ മേഖലയിൽ ആണ് വിമാനം തകർന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.17നാണ് ലണ്ടനിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം. മലയാളിയും വിമാനത്തിൽ ഉണ്ടായിരുന്നതായി സൂചന. വിമാനത്തിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. ഇതിൽ മലയാളിയും ഉള്ളതായി സൂചന. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
June 12, 2025 4:27 PM IST