Ahmedabad Plane Crash | ഈ മാസം നിരവധി വിദേശരാജ്യങ്ങളിലേക്ക് പറന്ന വിമാനം; അപകടത്തിനു മുൻപേ പാരീസിലേക്ക് മാത്രം നിരവധി യാത്രകൾ

Last Updated:

ജൂലൈ 12 ന് രാവിലെ ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ളതായിരുന്നു വിമാനത്തിന്റെ അവസാനത്തെ വിജയകരമായ പറക്കൽ

അഹമ്മദാബാദ് വിമാനാപകടം
അഹമ്മദാബാദ് വിമാനാപകടം
ജൂൺ 12 വ്യാഴാഴ്ച അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനം ഈ മാസം മെൽബൺ, പാരീസ്, ടോക്കിയോ, ഫ്രാങ്ക്ഫർട്ട്, സൂറിച്ച്, മിലാൻ, ആംസ്റ്റർഡാം എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറന്നിരുന്നു. വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയതുപോലുള്ള ദീർഘദൂര വിമാനങ്ങളായിരുന്നു ഇവ. പാരീസിലേക്ക് ഒന്നിലധികം യാത്രകൾ ഉൾപ്പെടെ ഈ മാസം തന്നെ വിമാനം 19 യാത്രകൾ നടത്തി.
ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇടത്തരം വലിപ്പമുള്ള, ഇരട്ട എഞ്ചിൻ, വൈഡ്-ബോഡി ജെറ്റ് വിമാനമാണിത്. VT-ANB എന്ന രജിസ്ട്രേഷൻ നമ്പറുള്ള വിമാനം ഇന്ന് ലണ്ടനിൽ നിന്ന് തിരിച്ചെത്തി ഗോവയിൽ ഇറങ്ങേണ്ടതായിരുന്നു. ശേഷം ഡൽഹിയിലേക്കും. ജൂലൈ 12 ന് രാവിലെ ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ളതായിരുന്നു വിമാനത്തിന്റെ അവസാനത്തെ വിജയകരമായ പറക്കൽ.
ഇതിനുമുമ്പ്, ജൂൺ 11ന് ഈ വിമാനം ഡൽഹിയിൽ നിന്ന് പാരീസിലേക്കും തിരിച്ചും പറന്നിരുന്നു. ജൂൺ 9-10 തീയതികളിൽ ഈ വിമാനം ഡൽഹി-ടോക്കിയോ സെക്ടറിലേക്കും ജൂൺ 8 ന് ഡൽഹി-മെൽബൺ സെക്ടറിലേക്കും പറന്നിരുന്നു. ജൂൺ 7 ന് വിമാനം വീണ്ടും ഡൽഹി-പാരീസ് സെക്ടറിലേക്കും ജൂൺ 6 ന് ഡൽഹി-ഫ്രാങ്ക്ഫർട്ട് സെക്ടറിലേക്കും പറന്നു. ജൂൺ 5 ന് വിമാനം ഡൽഹി-പാരീസ് സർവീസ് നടത്തി.
advertisement
ജൂൺ 4 ന് വിമാനത്തിന് ഒരു ഇടവേള ലഭിച്ചു. ജൂൺ 3 ന് വിമാനം ഡൽഹിയിൽ നിന്ന് ഇറ്റലിയിലെ മിലാനിലേക്കും തിരിച്ചും പറന്നു. ജൂൺ 2 ന് ഈ വിമാനം ഡൽഹി-സൂറിച്ച് സെക്ടറിലേക്കും ജൂൺ 1 ന് ഡൽഹി-ആംസ്റ്റർഡാം സെക്ടറിലേക്കും പറന്നു.
മെൽബൺ യാത്രകൾക്കായി പറന്ന വിമാനത്തിന് സാങ്കേതിക തകരാറുണ്ടോ എന്ന് നിർണ്ണയിക്കാൻ അപകടത്തെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്ന് ഏവിയേഷൻ പ്രോജക്ട്സ് മാനേജിംഗ് ഡയറക്ടർ കീത്ത് ടോങ്കിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
advertisement
"പ്രാഥമിക കാരണഘടകങ്ങൾ സമാനമായ സാഹചര്യങ്ങളിൽ മറ്റൊരു വിമാനത്താവളത്തിൽ ആവർത്തിക്കാൻ കഴിയുമെങ്കിൽ, മെൽബൺ വിമാനത്താവളത്തിൽ അപകടം സംഭവിക്കാമെന്ന നിഗമനത്തിൽ എത്താൻ സാധിക്കും," ടോങ്കിൻ പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
പറന്നുയർന്ന് അധികം താമസിയാതെ പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിലേക്ക് (എടിസി) 'മെയ്ഡേ' എന്ന് ഒരു കോൾ നൽകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു, ഇത് അടിയന്തരവും ഗുരുതരവുമായ എമർജൻസി സാഹചര്യത്തെ സൂചിപ്പിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, എടിസിയിൽ നിന്നുള്ള തുടർന്നുള്ള കോളുകളോട് വിമാനം പ്രതികരിച്ചില്ല.
advertisement
ദാരുണമായ അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം, അപകടത്തിന് കാരണമായത് എന്താണെന്ന് വെളിപ്പെടുത്താൻ സഹായിക്കുന്ന ബ്ലാക്ക് ബോക്സുകൾ അധികൃതർ കണ്ടെത്തി. വ്യാഴാഴ്ച എൻ‌എസ്‌ജി ബ്ലാക്ക് ബോക്സ് കണ്ടെടുത്തു.
വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചതായും ഒരു യാത്രക്കാരൻ മാത്രമാണ് രക്ഷപ്പെട്ടതെന്നും എയർ ഇന്ത്യ സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ ഒരു മെഡിക്കൽ കോളേജ് ഹോസ്റ്റൽ മെസ് ഏരിയയിൽ വിമാനം ഇടിച്ചുകയറിയതിനെ തുടർന്ന് അപകടത്തിന്റെ വ്യാപ്തിയേറി. വ്യാഴാഴ്ച രാത്രി വരെ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 265 പേരുടെ മൃതദേഹങ്ങൾ നഗരത്തിലെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
advertisement
എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. പൈലറ്റ്, സഹ-പൈലറ്റ്, ഒരു ക്രൂ അംഗം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 10 മെഡിക്കൽ വിദ്യാർത്ഥികളുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash | ഈ മാസം നിരവധി വിദേശരാജ്യങ്ങളിലേക്ക് പറന്ന വിമാനം; അപകടത്തിനു മുൻപേ പാരീസിലേക്ക് മാത്രം നിരവധി യാത്രകൾ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement