Ahmedabad Plane Crash | വിമാനത്തിൽ തകരാറുകൾ; അപകടത്തിന് മണിക്കൂറുകൾ മുൻപ് യാത്രക്കാരൻ പങ്കിട്ട ദൃശ്യം വൈറൽ

Last Updated:

ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള AI171 വിമാനത്തിലെ യാത്രികനായിരുന്നു ആകാശ് വത്സ

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനം
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനം
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീഴുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അതേ എയർ ഇന്ത്യ വിമാനത്തിൽ സഞ്ചരിച്ച ഒരു യാത്രക്കാരൻ, തൊട്ടുമുൻപ് ഡൽഹിയിൽ നിന്നുള്ള യാത്രയിൽ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടതായി അവകാശപ്പെടുന്ന പോസ്റ്റ് വൈറൽ.
ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള AI171 വിമാനത്തിൽ നേരത്തെ യാത്ര ചെയ്തിരുന്ന ആകാശ് വത്സ, യാത്രയിലുടനീളം എയർ കണ്ടീഷനിംഗ് പ്രവർത്തനരഹിതമായിരുന്നുവെന്നും നിരവധി ഇൻ-കാബിൻ ഫീച്ചറുകൾ പ്രവർത്തിക്കുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. “അഹമ്മദാബാദിൽ നിന്ന് പറന്നുയരുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഞാൻ അതേ വിമാനത്തിലായിരുന്നു. ഡൽഹി മുതൽ അഹമ്മദാബാദ് വരെയായിരുന്നു എന്റെ യാത്ര. വിമാനത്തിൽ അസാധാരണമായ കാര്യങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടു,” അദ്ദേഹം X-ൽ എഴുതി.
ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ, യാത്രക്കാർ വിമാനത്തിനുള്ളിൽ മാഗസിനുകൾ വീശുന്നത് കാണാം. ടിവി സ്‌ക്രീനുകൾ, ക്യാബിൻ ക്രൂ കോൾ ബട്ടണുകൾ, റീഡിംഗ് ലൈറ്റുകൾ, എസി വെന്റുകൾ എന്നിവ പ്രവർത്തനരഹിതമായിരുന്നുവെന്ന് വത്സ പറഞ്ഞു. “എസി പ്രവർത്തിക്കുന്നില്ല. വളരെയധികം യാത്രികർ മാഗസിനുകൾ വീശുന്നു... ടിവി സ്‌ക്രീനുകളും പ്രവർത്തിക്കുന്നില്ല. ക്യാബിൻ ക്രൂവിനെ വിളിക്കാനുള്ള ബട്ടണും ഇല്ല,” അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നു.
advertisement
advertisement
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പോകുകയായിരുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം പറന്നുയർന്ന ഉടൻ തന്നെ തകർന്നുവീണു. ഉച്ചയ്ക്ക് 1.45 ഓടെ മേഘാനിനഗറിലെ ഒരു പ്രദേശത്തേക്ക് ഇടിച്ചിറങ്ങുന്നതിന് മുമ്പ് 825 അടി ഉയർന്നിരുന്നു.
എയർ ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), സിവിൽ ഏവിയേഷൻ മന്ത്രാലയം എന്നിവയുമായി പൂർണ്ണമായും സഹകരിക്കുന്നു. ദുരിതബാധിത കുടുംബങ്ങൾക്കായി ഒരു ഹെൽപ്പ്‌ലൈൻ (1800 5691 444) സജീവമാക്കിയിട്ടുണ്ട്.
advertisement
'വാക്കുകൾക്കപ്പുറം ഹൃദയഭേദകം' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തെ വിശേഷിപ്പിച്ചത്, യുകെ, യൂറോപ്യൻ യൂണിയൻ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash | വിമാനത്തിൽ തകരാറുകൾ; അപകടത്തിന് മണിക്കൂറുകൾ മുൻപ് യാത്രക്കാരൻ പങ്കിട്ട ദൃശ്യം വൈറൽ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement