War In Ukraine| കീവിൽ കുടുങ്ങിക്കിടന്ന മുഴുവൻ ഇന്ത്യക്കാരും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിയതായി കേന്ദ്ര സർക്കാർ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി അടുത്ത മൂന്നു ദിവസം 26 വിമാനങ്ങൾ ബുഡാപേസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിലേക്ക് അയയ്ക്കും
യുക്രെയ്ൻ (Ukraine) തലസ്ഥാനമായ കീവിൽ (Kyiv) കുടുങ്ങി കിടന്ന മുഴുവൻ ഇന്ത്യക്കാരും അവിടെ നിന്ന് രക്ഷപ്പെട്ട് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിയതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. കീവിൽ ഇനി ഇന്ത്യക്കാർ ആരും ഇല്ലെന്നാണ് അന്വേഷണത്തിൽനിന്ന് വ്യക്തമായതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്‌ല അറിയിച്ചു. മോസ്കോയിലെ ഇന്ത്യൻ എംബസി സംഘം യുക്രെയ്ൻ അതിർത്തിലേക്ക് തിരിച്ചതായും അദ്ദേഹം അറിയിച്ചു. ഖാർകീവിനടുത്തുള്ള റഷ്യൻ അതിർത്തിയിൽ സംഘം എത്തും. ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി അടുത്ത മൂന്നു ദിവസം 26 വിമാനങ്ങൾ ബുഡാപേസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും ഉപയോഗിക്കും. സി7 വിമാനം ബുധനാഴ്ച റുമാനിയയിലേക്ക് എത്തും. വ്യോമസേനാ വിമാനങ്ങൾ ബുധനാഴ്ച മുതൽ രക്ഷാദൗത്യത്തിൽ പങ്കെടുക്കും.
ആദ്യ മുന്നറിയിപ്പ് നൽകിയ സമയത്ത് യുക്രെയിനിൽ ഏതാണ്ട് 20,000 ഇന്ത്യൻ വിദ്യാർഥികൾ ഉണ്ടായിരുന്നു. അതിൽ 12,000 ഇന്ത്യക്കാർ ഇതുവരെ യുക്രെയ്ൻ വിട്ടു. അത് ഏകദേശം 60 ശതമാനം വരും. അതിൽ 40 ശതമാനം പേർ സംഘർഷം രൂക്ഷമായ ഖാർകീവ്, സുമി മേഖലകളിലാണ്. ബാക്കിയുള്ളവർ യുക്രെയ്ന്റെ പടിഞ്ഞാറൻ അതിർത്തിയിൽ എത്തുകയോ അവിടേക്ക് പുറപ്പെടുകയോ ചെയ്തിട്ടുണ്ട്.
advertisement
ഖാർകിവ്, സുമി മേഖലയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രഥമ പരിഗണന നൽകും. യുക്രെയ്ന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്കും കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ അയയ്ക്കും.
ആക്രമണം രൂക്ഷമാകാൻ സാധ്യത
റഷ്യന്‍ സേനയുടെ 64 കിലോമീറ്റര്‍ നീളമുള്ള ടാങ്ക് വ്യൂഹം യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് ടാങ്കുകളും റോക്കറ്റ് വിക്ഷേപിണികളും ഇന്ധനടാങ്കുകളും നിരവധി വാഹനങ്ങളും പടക്കോപ്പുകളും സൈനിക വ്യൂഹത്തിലുണ്ടെന്നാണ് വിവരം. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ തെക്കന്‍ ബെലാറസില്‍ കൂടുതല്‍ സൈനികരും ഹെലികോപ്റ്ററുകളും നിലയുറപ്പിച്ചതായും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
advertisement
കീവില്‍ വരുംമണിക്കൂറുകളില്‍ റഷ്യ ശക്തമായ അക്രമണം നടത്തിയേക്കുമെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ ശക്തിയില്‍ മാരകമായ മിസൈലുകള്‍ ഉള്‍പ്പെടെയുള്ളവ യുക്രൈന് മേല്‍ റഷ്യ പ്രയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം രൂക്ഷമാകുന്ന സാചര്യത്തില്‍ കീവിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടുണ്ട്. കീവിലെ ഇന്ത്യക്കാർ ഇന്നുതന്നെ നഗരം വിടണമെന്ന നിര്‍ദേശം നേരത്തെ ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു.
കീവിലെ നഗരാതിര്‍ത്തികളിലും ഷെല്ലാക്രമണം തുടരുകയാണ്. യുദ്ധത്തിന്റെ ആറാംദിനം ഖാര്‍കീവിലാണ് റഷ്യന്‍ സേന കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത്. നഗരത്തിലെ സ്വാതന്ത്ര്യചത്വരത്തിലെ മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നും 35 പേര്‍ക്ക് പരിക്കേറ്റെന്നും യുക്രെയ്ന്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടതും ഖാര്‍കീവിലായിരുന്നു.
advertisement
നേരത്തെ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഹാര്‍കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലുള്ള സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 70 ലധികം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക താവളം സ്ഥിതിചെയ്തിരുന്ന നാലു നില കെട്ടിടം നിലംപരിശായി.
ഒരുഭാഗത്ത് യുദ്ധം കടുക്കുമ്പോഴും സമാധാന ശ്രമങ്ങളും ഊര്‍ജിതമായി പുരോഗമിക്കുകയാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ ബുധനാഴ്ച നടക്കും. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചകളില്‍ കാര്യമായ ഫലമുണ്ടാകാത്തതിനേ തുടര്‍ന്നാണ് രണ്ട് ദിവസത്തിന് ശേഷം വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 01, 2022 10:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
War In Ukraine| കീവിൽ കുടുങ്ങിക്കിടന്ന മുഴുവൻ ഇന്ത്യക്കാരും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിയതായി കേന്ദ്ര സർക്കാർ