2007ലെ ഗോരഖ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആവർത്തിച്ച് പരാതി നല്‍കിയതിന് അലഹബാദ് ഹൈക്കോടതി ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. മാധ്യമപ്രവര്‍ത്തകനായ പര്‍വേസ് പര്‍വാസിക്കാണ് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. 2007 ജനുവരി 27 ന് ഗോരഖ്പൂരില്‍ മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹിന്ദു മതവിശ്വാസി കൊല്ലപ്പെട്ടിരുന്നു.
അന്ന് ഗോരഖ്പൂരിലെ പാര്‍ലമെന്റ് അംഗമായിരുന്ന യോഗി ആദിത്യനാഥ് യുവാവിന്റെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രകോപനപരമായ പ്രസംഗം വലിയ കലാപമായി മാറിയെന്നാണ് പര്‍വേസ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിച്ചു. ഹൈക്കോടതി ഈ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ആ ഹര്‍ജിയും തള്ളി.
Also read- എന്റെ ഹോട്ടലിൽ ഇത്തരക്കാർ കയറേണ്ട; വിചിത്രമായ നിർദ്ദേശവുമായി ആസാമിലെ ഹോട്ടലുടമ
2022 ഒക്ടോബര്‍ 11ലെ വിചാരണക്കോടതിയുടെ തീരുമാനത്തെയും അപേക്ഷകന്‍ ചോദ്യം ചെയ്തു, കലാപക്കേസിലെ പോലീസിന്റെ അന്തിമ റിപ്പോര്‍ട്ടിനെതിരായ പ്രതിഷേധ ഹര്‍ജിയും കോടതി തള്ളിയിരുന്നു. ക്രിമിനല്‍ നടപടി നിയമത്തിലെ സെക്ഷന്‍ 482 (ഹൈക്കോടതിയിൽ അന്തര്‍ലീനമായ അധികാരങ്ങള്‍) പ്രകാരം പര്‍വാസിന്റെയും മറ്റൊരാളുടെയും ഹര്‍ജി ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ് തള്ളുകയും നാല് ആഴ്ചയ്ക്കുള്ളില്‍ സൈനിക ക്ഷേമനിധിയിലേക്ക് ഒരു ലക്ഷം രൂപ അടക്കാനും ഉത്തരവിടുകയുമായിരുന്നു.
അല്ലാത്തപക്ഷം ഹര്‍ജിക്കാരന്റെ എസ്റ്റേറ്റുകളില്‍ നിന്നോ ആസ്തികളില്‍ നിന്നോ ഉളള വരുമാനത്തില്‍ നിന്ന് ഇത് പിടിക്കുമെന്ന് കോടതി വ്യക്തമാക്കി. ‘2007 മുതല്‍ കേസ് നടത്തുന്നയാളാണ് മാധ്യമപ്രവര്‍ത്തകനായ ഹര്‍ജിക്കാരന്‍. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ കേസ് നടത്തുന്നയാൾക്ക് ഒരു ലക്ഷം രൂപ പിഴ വലിയ കാര്യമല്ലെന്നും’ കോടതി നിരീക്ഷിച്ചു.
Also read- കോഴിക്കോട് IIMൽ ബിസിനസ് പഠിച്ച ഷെല്ലി ഒബ്റോയി ഡൽഹി കോർപ്പറേഷൻ മേയർ
പ്രതിഷേധ ഹര്‍ജിയിലും ഈ ഹര്‍ജിയിലും ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ സുപ്രീം കോടതി വരെ അന്തിമമായി വിധി പറഞ്ഞതാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മനീഷ് ഗോയല്‍ വാദിച്ചു. ഒരേ പരാതി വീണ്ടും വീണ്ടും ഉന്നയിക്കാന്‍ ഹര്‍ജിക്കാരനെ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.