സ്ത്രീകളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി

Last Updated:

ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് അലഹബാദ് ഹൈക്കോടതിയുടെ പരാമർശം

അലഹബാദ് ഹൈക്കോടതി
അലഹബാദ് ഹൈക്കോടതി
സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് അലഹബാദ് ഹൈക്കോടതിയുടെ പരാമർശം. കുറ്റാരോപിതരായ രണ്ട് പുരുഷന്മാർക്കെതിരെ കീഴ്‌ക്കോടതി ചുമത്തിയ കുറ്റങ്ങളിൽ മാറ്റം വരുത്താനും കോടതി ഉത്തരവിട്ടു.
പവന്‍, ആകാശ് എന്നിവരുടെ പേരില്‍ കാസ്ഗഞ്ച് കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. 2021ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസില്‍ ഇവരുടെപേരില്‍ പോക്‌സോ കേസ് ചുമത്തിയിരുന്നു.
advertisement
പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളും കേസിലെ വസ്തുതകളും ബലാത്സംഗ ശ്രമത്തിന്റെ ഒരു കുറ്റകൃത്യമായി കണക്കാക്കാൻ പാടില്ലെന്ന് മാർച്ച് 17ന് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി വ്യക്തമാക്കിയത്.
“ബലാത്സംഗ ശ്രമത്തിന് കുറ്റം ചുമത്തണമെങ്കിൽ, അത് തയ്യാറെടുപ്പിന്റെ ഘട്ടത്തിനപ്പുറത്തേക്ക് പോയി എന്ന് പ്രോസിക്യൂഷൻ സ്ഥാപിക്കണം. ഒരു കുറ്റകൃത്യം ചെയ്യാനുള്ള തയ്യാറെടുപ്പും യഥാർത്ഥ ശ്രമവും തമ്മിലുള്ള വ്യത്യാസം വലുതാണ്,” ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര ഉത്തരവിൽ പറഞ്ഞു.
Summary: Allahabad High Court says grabbing breasts breaking pyjama string is not enough for charge of attempt to rape.
മലയാളം വാർത്തകൾ/ വാർത്ത/India/
സ്ത്രീകളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement