അംബാനി കുടുംബം കുംഭമേളയിൽ; പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു

Last Updated:

റിയലൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, അമ്മ കോകില ബെൻ അംബാനി, മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി അനന്തിന്റെ ഭാര്യ രാധിക മർച്ചന്റ് എന്നിവരാണ് കുംഭമേളയ്ക്ക് എത്തിയത്. ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്ത, മക്കളായ പൃഥി, വേദ എന്നിവരും ഒപ്പമുണ്ടായിരുന്നു

News18
News18
പ്രയാഗ്​ രാജിൽ മഹാകുംഭമേളയിൽ പങ്കെടുത്ത് അംബാനി കുടുംബം. റിയലൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, അമ്മ കോകില ബെൻ അംബാനി, മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി അനന്തിന്റെ ഭാര്യ രാധിക മർച്ചന്റ് എന്നിവരാണ് കുംഭമേളയ്ക്ക് എത്തിയത്. ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്ത, മക്കളായ പൃഥി, വേദ എന്നിവരും ഒപ്പമുണ്ടായിരുന്നു. മാഘിപൂർണിമയ്ക്ക് മുന്നോടിയായി തീർത്ഥാടകരുടെ തിരക്കായതിനാൽ ഹെലികോപ്റ്ററിലാണ് കുടുംബം എത്തിയത്. പിന്നീട് കാറിൽ ത്രിവേണി സംഗമത്തിലെത്തി.
റിലയൻസ് ഫൗണ്ടേഷൻ തീർത്ഥ് യാത്രി സേവ എന്ന സംരംഭത്തിലൂടെ പ്രയാഗ്‌രാജിൽ നടക്കുന്ന 2025 ലെ മഹാ കുംഭമേളയിലെ തീർത്ഥാടന അനുഭവം മെച്ചപ്പെടുത്തുന്നു. ഇതിൽ സൗജന്യ ഭക്ഷണം, വൈദ്യസഹായം, ഗതാഗത സഹായം, സുരക്ഷാ നടപടികൾ, മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടുന്നു. ഇതുവഴി തീർത്ഥാടകർക്ക് സുഗമമായ ആത്മീയ യാത്ര ഉറപ്പാക്കുന്നു.
advertisement
ഗംഗ, യമുന, സരസ്വതി എന്നീ പുണ്യനദികളുടെ സംഗമസ്ഥാനത്ത് ദശലക്ഷക്കണക്കിന് ആളുകൾ ആത്മീയ തീർത്ഥാടനത്തിൽ പങ്കെടുത്തപ്പോൾ അംബാനി കുടുംബത്തിലെ നാല് തലമുറകളും പങ്കുചേർന്നു. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാഷാനന്ദ് ഗിരി ജി മഹാരാജ് ഗംഗാ പൂജ നടത്തി. തുടർന്ന്, അംബാനി പർമാർത്ത് നികേതൻ ആശ്രമത്തിലെ സ്വാമി ചിദാനന്ദ് സരസ്വതി മഹാരാജിനെ കണ്ടു. ആശ്രമത്തിൽ  അംബാനി കുടുംബം മധുരപലഹാരങ്ങളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു.
advertisement
അംബാനി കുടുംബത്തിന്റെ സന്ദർശനത്തിന് മുമ്പ് രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പുണ്യസ്നാനം ചെയ്തു.
advertisement
ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭമേളയോട് അനുബന്ധിച്ച് ബുധനാഴ്ച മാഘി പൂര്‍ണിമയ്ക്കായി പ്രയാഗ്‌രാജ് ഭരണകൂടം പ്രത്യേക ഗതാഗത സംവിധാനം തയാറാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 4 മണി മുതൽ മേള നടക്കുന്ന പ്രദേശം 'വാഹന നിരോധിത മേഖല'യായി പ്രഖ്യാപിച്ചു, വൈകുന്നേരം 5 മണി മുതൽ മുഴുവൻ നഗരത്തിനും ഈ നിയമം ബാധകമാകുമെന്നും അടിയന്തര സേവനങ്ങൾക്കും അവശ്യ സേവനങ്ങൾക്കും ഇളവ് നൽകുമെന്നും ഏജൻസികൾ ഉദ്ധരിച്ച ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
advertisement
Summary: Reliance Industries Chairman Mukesh Ambani, along with his family, visited the Maha Kumbh Mela in Prayagraj on Tuesday and took a holy dip at the Triveni Sangam. Accompanied by his mother, Kokilaben Ambani, and other family members, including his son Akash, daughter-in-law Shloka, and son Anant with Radhika, Mukesh Ambani participated in the religious event.
മലയാളം വാർത്തകൾ/ വാർത്ത/India/
അംബാനി കുടുംബം കുംഭമേളയിൽ; പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു
Next Article
advertisement
Vijay Devarakonda| നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
  • നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു, എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

  • പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

  • ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് ബൊലേറോ പിക്കപ്പുമായി കാർ കൂട്ടിയിടിച്ചു.

View All
advertisement