കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി

Last Updated:
ഭോപ്പാൽ: മുൻ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ കമൽനാഥ് മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ 17ന് നടക്കും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ഭോപ്പാലിന്റെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന കേട്ട രണ്ട് പേരുകള്‍ കമല്‍ നാഥിന്‍റെയും ജോതിരാദിത്യ സിന്ധ്യയുടെയുമായിരുന്നു. ജോതിരാദിത്യ സിന്ധ്യക്കായി ഭോപ്പാലില്‍ അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു. അതേസമയം മധ്യപ്രദേശ് മുന്‍ പിസിസി അധ്യക്ഷന്‍ അരുണ്‍ യാദവ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. നീണ്ട ചർച്ചകൾക്കൊടുവിലാണ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
എസ്.പി, ബി.എസ്.പി പിന്തുണയോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. 230 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 114 സീറ്റ് സ്വന്തമാക്കി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 109 സീറ്റ് നേടിയ ബിജെപിയാണ് തൊട്ടുപിന്നില്‍. കേവല ഭൂരിപക്ഷത്തിനുവേണ്ട 116 സീറ്റുകള്‍ ഇല്ലാത്തതിനാല്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിക്കുകയായിരുന്നു. 15 വര്‍ഷം നീണ്ട ബിജെപി ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement