നിയമസഭാ തിരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടിൽ ഏപ്രിൽ 23ന്; പുതുച്ചേരിയിലും അസമിലും 9ന്; ബംഗാളിൽ രണ്ട് ഘട്ടം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബംഗാളിൽ ഏപ്രിൽ 23, 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക
കേരളത്തോടൊപ്പം തമിഴ്നാട്, ആസാം പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9-നാണ് ആസാം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടിൽ ഏപ്രിൽ 23-നും പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായും വോട്ടെടുപ്പ് നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-നായിരിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ വിവേക് ജോഷി, സുഖ്ബീർ സിംഗ് സന്ധു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പശ്ചിമ ബംഗാളിലെ പൂർണ്ണമായ വോട്ടർ പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും കോടതി ഉത്തരവുകൾ പ്രകാരം അഡ്ജുഡിക്കേഷൻ ലിസ്റ്റിൽ വരുന്ന പേരുകൾ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. നിലവിൽ പശ്ചിമ ബംഗാളിൽ 6 കോടി 44 ലക്ഷം വോട്ടർമാരാണുള്ളത്. ഓരോ ബൂത്തിലും 700 മുതൽ 850 വരെ വോട്ടർമാർ ഉണ്ടാകുമെന്നും നൂറ് ശതമാനം വെബ്കാസ്റ്റിംഗ് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മെയ് 7-നാണ് അവസാനിക്കുന്നത്.
advertisement
തമിഴ്നാട്ടിൽ ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള ദീർഘകാല വൈര്യം തിരഞ്ഞെടുപ്പിൽ നിഴലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം നടൻ വിജയിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ദ്രാവിഡ രാഷ്ട്രീയ ക്രമത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുമോ എന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. ആസാമിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ്. അവിടെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തെയാണ് ബിജെപി നേരിടുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 15, 2026 6:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നിയമസഭാ തിരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടിൽ ഏപ്രിൽ 23ന്; പുതുച്ചേരിയിലും അസമിലും 9ന്; ബംഗാളിൽ രണ്ട് ഘട്ടം









