advertisement

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് 17 പുതുമുഖങ്ങളുമായി സിപിഐ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Last Updated:

മന്ത്രിമാരിൽ കെ. രാജൻ ഒല്ലൂരിലും ജി.ആർ. അനിൽ നെടുമങ്ങാട്ടും ജനവിധി തേടുമ്പോൾ ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി. പ്രസാദ് ചേർത്തലയിലും മത്സരിക്കും

Rapid Read
News18
News18
തിരുവനന്തപുരം: ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ സിപിഐ പ്രഖ്യാപിച്ചു.മത്സരിക്കുന്ന 25 മണ്ഡലങ്ങളിൽ 17 പേർ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളാണ്. പട്ടികയിൽ 5 വനിതകൾ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
  • മന്ത്രി കെ. രാജന് രണ്ടു ടേം വ്യവസ്ഥയിൽ ഇളവു നൽകി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളിൽത്തന്നെ മത്സരിക്കും.
  • 3 പുതുമുഖങ്ങൾ ഉൾപ്പെടെ 5 വനിതകൾ പട്ടികയിലുണ്ട്. (25 ശതമാനം)
  • നാദാപുരത്ത് മഹിളാ സംഘം സംസ്ഥാന പ്രസിഡന്റും മുതിർന്ന നേതാവ് സത്യൻ മൊകേരിയുടെ ഭാര്യയുമായ പി വസന്തം ജനവിധി തേടും.
  • മൂവാറ്റുപുഴയിൽ എറണാകുളം സിപിഐ ജില്ലാ സെക്രട്ടറിയും മന്ത്രി കെ രാജന്റെ ഭാര്യാ സഹോദരനുമായ എൻ. അരുൺ മത്സരിക്കും.
  • തൃശ്ശൂരിൽ സിറ്റിങ് എം.എൽ.എ. പി. ബാലചന്ദ്രനു പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനാണ് മത്സരിക്കുന്നത്.
  • നിലവിൽ കയ്പമംഗലം എം.എൽ.എ.യായ ഇ.ടി. ടൈസൺ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പറവൂരിൽ നേരിടും.
  • മന്ത്രിമാരിൽ കെ. രാജൻ ഒല്ലൂരിലും ജി.ആർ. അനിൽ നെടുമങ്ങാട്ടും ജനവിധി തേടുമ്പോൾ ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി. പ്രസാദ് ചേർത്തലയിലും മത്സരിക്കും.
  • സിറ്റിങ് എംഎൽഎമാരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
advertisement
ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, പി. ബാലചന്ദ്രൻ, സി.കെ. ആശ, പി. സുപാൽ, ജി.എസ്. ജയലാൽ എന്നിവർക്ക് സീറ്റില്ല.
  • നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ അടുത്തിടെ പുറത്താക്കിയിരുന്നു .
  • പീരുമേട്ടിൽ ജയിച്ച വാഴൂർ സോമൻ 2025 ഓഗസ്റ്റ് 21 ന് അന്തരിച്ചു.
  • സിപിഐ സ്ഥാനാർഥി പട്ടിക
    1. ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്)
    2. അഡ്വ. പി. വസന്തം (നാദാപുരം)
    3. അജിത് കൊളാടി (തിരൂരങ്ങാടി)
    4. ഷഫീർ കിഴിശ്ശേരി (ഏറനാട്)
    5. എം. മുസ്തഫ (മഞ്ചേരി)
    6. മുഹമ്മദ് മുഹസിൻ (പട്ടാമ്പി)
    7. അബൂബക്കർ മൻസിൽ (മണ്ണാർക്കാട്)
    8. ആലങ്കോട് ലീലാകൃഷ്ണൻ (തൃശ്ശൂർ)
    9. കെ. രാജൻ (ഒല്ലൂർ)
    10. ഗീതാ ഗോപി (നാട്ടിക)
    11. കെ.കെ. വത്സരാജ് (കൈപ്പമംഗലം)
    12. വി.ആർ. സുനിൽ കുമാർ (കൊടുങ്ങല്ലൂർ)
    13. കെ. സലിംകുമാർ (പീരുമേട്)
    14. പി. പ്രദീപ് (വൈക്കം)
    15. പ്രജി ശശിധരൻ (അടൂർ)
    16. ഇ.ടി. ടൈസൺ (പറവൂർ)
    17. എൻ. അരുൺ (മൂവാറ്റുപുഴ)
    18. പി. പ്രസാദ് (ചേർത്തല)
    19. ടി.ടി. ജിസ്‌മോൻ (ഹരിപ്പാട്)
    20. എം.എസ്. താര (കരുനാഗപ്പള്ളി)
    21. ആർ. രാജേന്ദ്രൻ (ചാത്തന്നൂർ)
    22. ജെ. ചിഞ്ചുറാണി (ചടയമംഗലം)
    23. അജയ പ്രസാദ് (പുനലൂർ)
    24. മനോജ് എടമന (ചിറയിൻകീഴ്)
    25. ജി.ആർ. അനിൽ (നെടുമങ്ങാട്)
    advertisement
    വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും., മെയ് നാലിനാണ് വോട്ടെണ്ണൽ
    Click here to add News18 as your preferred news source on Google.
    ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
    മലയാളം വാർത്തകൾ/ വാർത്ത/Kerala/
    നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് 17 പുതുമുഖങ്ങളുമായി സിപിഐ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
    Next Article
    advertisement
    നിയമസഭാ തിരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടിൽ ഏപ്രിൽ 23ന്; പുതുച്ചേരിയിലും അസമിലും 9ന്‌; ബംഗാളിൽ രണ്ട് ഘട്ടം
    നിയമസഭാ തിരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടിൽ ഏപ്രിൽ 23ന്; പുതുച്ചേരിയിലും അസമിലും 9ന്‌; ബംഗാളിൽ രണ്ട് ഘട്ടം
    • തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടക്കും, പുതുച്ചേരിയിലും അസമിലും 9ന്

    • പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് ഏപ്രിൽ 23, 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിരിക്കും

    • അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-നാണ് നടക്കാൻ തീരുമാനിച്ചിരിക്കുന്നു

    View All
    advertisement