advertisement

വിമാനക്കമ്പനികൾ 3,000 സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ സാധ്യത

Last Updated:

വിമാനങ്ങളുടെ ലഭ്യത കുറയുന്നതും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതും യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഈ വേനലവധിക്കാലത്ത് വിനോദയാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ വിമാന ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുന്നതാകും നല്ലത്. തിരക്കേറിയ യാത്രാ സീസൺ ആരംഭിക്കാനിരിക്കെ, ഇന്ത്യൻ വിമാനക്കമ്പനികൾ പ്രതിവാരം 3000ത്തോളം സർവീസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. വിമാനങ്ങളുടെ ലഭ്യത കുറയുന്നതും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതും യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും. വൈകുംതോറും കൂടുതൽ തുക നൽകേണ്ടി വരുമെന്ന് മാത്രമല്ല, ചിലപ്പോൾ സീറ്റ് പോലും ലഭിച്ചെന്ന് വരില്ല.
വിമാനങ്ങൾ കുറവ്, ആവശ്യക്കാരേറെ: നിരക്ക് വർദ്ധന ഉറപ്പ്
കണക്കുകൾ വ്യക്തമായ സൂചനയാണ് നൽകുന്നത്. കഴിഞ്ഞ വേനൽക്കാലത്ത് പ്രതിവാരം 25,000-ത്തിലധികം സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ അത് ഏകദേശം 22,600 ആയി കുറയും. അതായത് ഏകദേശം 12% കുറവ്. വിമാനങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ, പി.ടി.ഐ റിപ്പോർട്ടുകൾ പറയുന്നു
അതേസമയം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ ഇന്ത്യയിലെ വിനോദയാത്രകളുടെയും സ്കൂൾ അവധിക്കാലത്തിന്റെയും വിവാഹങ്ങളുടെയും പ്രധാന സമയമാണ്. യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ വിമാനങ്ങളുടെ എണ്ണം കുറയുന്നത് സ്വാഭാവികമായും ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമാകും. ആഭ്യന്തര വിമാന നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന പരിധി നീക്കിയതും ഈ വിലക്കയറ്റത്തിന് ആക്കം കൂട്ടും.
advertisement
സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കാരണമെന്ത്?
പശ്ചിമേഷ്യയിലെ പ്രതിസന്ധിയും വ്യോമപാതയിലുണ്ടായ തടസ്സങ്ങളു, വിമാന ഇന്ധനത്തിന്റെ (ATF) വിലവർദ്ധനവ്,രൂപയുടെ മൂല്യത്തകർച്ച കാരണം വിമാനങ്ങളുടെ വാടകയ്ക്കും അറ്റകുറ്റപ്പണികൾക്കും ചിലവ് കൂടിയത്, പ്രവർത്തനപരമായ തടസ്സങ്ങൾ കാരണം വിമാനക്കമ്പനികൾ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ എന്നിവയാണ് വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള പ്രധാനകാരണം.
ഇന്ധനവിലയും വിദേശ വിനിമയ നിരക്കും വർദ്ധിച്ചതും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണം വിമാനക്കമ്പനികൾ ജാഗ്രതയിലാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ച് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഐ.സി.ആർ.എ (ICRA) വ്യോമയാന മേഖലയുടെ ഔട്ട്ലുക്ക് 'നെഗറ്റീവ്' ആയി മാറ്റിയിട്ടുണ്ട്.
advertisement
യാത്രക്കാരെ എങ്ങനെ ബാധിക്കും?
  • വിമാന സർവീസുകൾ കുറയുന്നത് യാത്രക്കാരെ നേരിട്ട് ബാധിക്കും.
  • പ്രധാന റൂട്ടുകളിൽ സീറ്റുകളുടെ എണ്ണം കുറയും
  • യാത്രാ തീയതിയോട് അടുപ്പിച്ച് ബുക്ക് ചെയ്യുമ്പോൾ വലിയ തുക നൽകേണ്ടി വരും.
  • യാത്രാ സമയത്തിലും വിമാനക്കമ്പനി തിരഞ്ഞെടുക്കുന്നതിലുമുള്ള സ്വാതന്ത്ര്യം കുറയും.
  • വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റമോ അല്ലെങ്കിൽ സർവീസുകൾ കൂട്ടിച്ചേർക്കലോ ഉണ്ടായേക്കാം.
  • ടിക്കറ്റ് നിരക്കിന് സർക്കാർ നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ വിമാനക്കമ്പനികൾക്ക് തോന്നുംപോലെ നിരക്ക് ഈടാക്കാൻ സാധിക്കുമെന്നതും യാത്രക്കാർക്ക് തിരിച്ചടിയാണ്.
ബുദ്ധിപൂർവ്വം യാത്ര പ്ലാൻ ചെയ്യാം
ഈ വേനൽക്കാലത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ചില മുൻകരുതലുകൾ എടുക്കാം:
advertisement
  1. നേരത്തെ ബുക്ക് ചെയ്യുക: സാധാരണ ചെയ്യുന്നതിനേക്കാൾ നേരത്തെ തന്നെ ടിക്കറ്റുകൾ ഉറപ്പാക്കുക.
  2. തീയതികളിൽ ഇളവ് വരുത്തുക: ആഴ്ചയുടെ പകുതിയുള്ള ദിവസങ്ങളിൽ (Mid-week) യാത്ര ചെയ്യുന്നത് ചിലപ്പോൾ ചിലവ് കുറയ്ക്കാൻ സഹായിക്കും.
  3. നിരക്ക് കുറഞ്ഞാൽ ഉറപ്പിക്കുക: ഡൈനാമിക് പ്രൈസിംഗ് ഉള്ളതിനാൽ നിരക്കുകൾ പെട്ടെന്ന് മാറാൻ സാധ്യതയുണ്ട്.
  4. തിരക്കേറിയ സമയം ഒഴിവാക്കുക: സാധിക്കുമെങ്കിൽ ജൂൺ അവസാനമോ ജൂലൈ ആദ്യമോ യാത്ര പ്ലാൻ ചെയ്യുന്നത് ഗുണകരമാകും.
  5. സമയക്രമം ശ്രദ്ധിക്കുക: വിമാനക്കമ്പനികൾ എപ്പോൾ വേണമെങ്കിലും സമയത്തിൽ മാറ്റം വരുത്തിയേക്കാം എന്നതിനാൽ ജാഗ്രത പാലിക്കുക.
advertisement
ഇത്തവണ വിമാനക്കമ്പനികൾ യാത്രക്കാരെ തേടി ഡിസ്കൗണ്ടുകളുമായി വരുന്നതിന് പകരം, കുറഞ്ഞ സീറ്റുകൾക്കായി യാത്രക്കാർ തമ്മിൽ മത്സരിക്കേണ്ടി വരുന്ന സാഹചര്യമാണ്. അതുകൊണ്ട് തന്നെ പ്ലാൻ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുന്നതാണ് ഏറ്റവും ഉചിതം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
വിമാനക്കമ്പനികൾ 3,000 സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ സാധ്യത
Next Article
advertisement
ലിവിംഗ്-ടുഗദർ റിലേഷൻഷിപ്പിലാണോ? 2027-ലെ സെൻസസിൽ രേഖപ്പെടുത്തുക വിവാഹിതരായ ദമ്പതികളായി
ലിവിംഗ്-ടുഗദർ റിലേഷൻഷിപ്പിലാണോ? 2027-ലെ സെൻസസിൽ രേഖപ്പെടുത്തുക വിവാഹിതരായ ദമ്പതികളായി
  • 2027-ലെ സെൻസസിൽ ലിവിംഗ്-ടുഗദർ ബന്ധം സുസ്ഥിരമാണെന്ന് കരുതുന്നവരെ വിവാഹിതരായി രേഖപ്പെടുത്തും

  • സെൽഫ്-എന്യൂമറേഷൻ പോർട്ടലിൽ വ്യക്തികൾക്ക് രേഖകൾ ഹാജരാക്കാതെ വിവരങ്ങൾ നൽകാൻ സൗകര്യമുണ്ട്

  • വീടിന്റെ സ്ഥാനം ജിയോടാഗ് ചെയ്ത മാപ്പിൽ കൃത്യമായി അടയാളപ്പെടുത്തണം, തെറ്റായ അടയാളം ഡാറ്റയിൽ കാണപ്പെടില്ല

View All
advertisement