advertisement

ലിവിംഗ്-ടുഗദർ റിലേഷൻഷിപ്പിലാണോ? 2027-ലെ സെൻസസിൽ രേഖപ്പെടുത്തുക വിവാഹിതരായ ദമ്പതികളായി

Last Updated:

സെൽഫ്-എന്യൂമറേഷൻ പോർട്ടലിലെ പതിവുചോദ്യങ്ങളുടെ ഭാഗമായാണ് ഈ വ്യക്തത വരുത്തിയിരിക്കുന്നത്.

News18
News18
2027-ലെ സെൻസസിൽ, ലിവിംഗ്-ടുഗദർ (Live-in) ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും തങ്ങളുടേത് ഒരു സുസ്ഥിരമായ ബന്ധമാണെന്ന്  കരുതുന്നവരുമായ ദമ്പതികളെ വിവാഹിതരായി പരിഗണിക്കും. സെൽഫ്-എന്യൂമറേഷൻ പോർട്ടലിലെ പതിവുചോദ്യങ്ങളുടെ ഭാഗമായാണ് ഈ വ്യക്തത വരുത്തിയിരിക്കുന്നത്.
നിയമങ്ങളിൽ പറയുന്നത് ?
ഔദ്യോഗിക വിശദീകരണം അനുസരിച്ച്, ഒരു ദമ്പതികൾ തങ്ങളുടെ ബന്ധം സുസ്ഥിരമാണെന്ന് കരുതുന്നുവെങ്കിൽ, ഓൺലൈൻ വഴിയുള്ള വിവരശേഖരണത്തിലോ അല്ലെങ്കിൽ സെൻസസ് ഉദ്യോഗസ്ഥർ വീട് സന്ദർശിക്കുമ്പോഴോ അവരെ വിവാഹിതരായി രേഖപ്പെടുത്തണം.ഈ കാര്യം ഇപ്പോൾ ഔദ്യോഗികമായി വ്യക്തമാക്കിയതാണെങ്കിലും, മുൻപത്തെ സെൻസസ് നടപടികളിലും തങ്ങൾ വിവാഹിതരാണെന്ന് സ്വയം പ്രഖ്യാപിച്ച അവിവാഹിതരായ ദമ്പതികളെ അപ്രകാരം തന്നെയാണ് രേഖപ്പെടുത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
വീട് കണക്കെടുപ്പ് ഘട്ടവും സമയക്രമവും
ഒരു വീട്ടിലെ വിവാഹിതരായ ദമ്പതികളുടെ എണ്ണം എന്നത് വീട് കണക്കെടുപ്പ് (Houselisting) ഘട്ടത്തിൽ ചോദിക്കുന്ന 33 ചോദ്യങ്ങളിൽ ഒന്നാണ്. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ ഓരോ സംസ്ഥാനവും കേന്ദ്രഭരണ പ്രദേശവും നിശ്ചയിക്കുന്ന 45 ദിവസങ്ങളിലായിരിക്കും ഈ ഘട്ടം നടക്കുക. ഇതിൽ ആദ്യത്തെ 15 ദിവസം വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാം (Self-enumeration). ബാക്കി 30 ദിവസം സെൻസസ് ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തും. വിവരങ്ങൾ നൽകുന്നവർ യാതൊരു രേഖകളും ഹാജരാക്കേണ്ടതില്ല. തങ്ങളുടെ അറിവിനും വിശ്വാസത്തിനും അനുസരിച്ചുള്ള വിവരങ്ങൾ നൽകിയാൽ മതിയാകും; ഉദ്യോഗസ്ഥർ അത് അപ്പടി രേഖപ്പെടുത്തുകയും ചെയ്യും.
advertisement
സ്വയം വിവരങ്ങൾ നൽകുന്ന രീതി (Self-enumeration)
ഡൽഹിയിലെ എൻ.ഡി.എം.സി (NDMC) മേഖലയിൽ ഏപ്രിൽ 1-ന് ഇതിനായുള്ള പ്രത്യേക ഓൺലൈൻ പോർട്ടൽ വഴി സെൽഫ്-എന്യൂമറേഷൻ ആരംഭിക്കും. ഇംഗ്ലീഷ് കൂടാതെ 15 ഇന്ത്യൻ ഭാഷകളിൽ ഈ സൗകര്യം ലഭ്യമാണ്. കുടുംബനാഥനോ അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട മറ്റേതെങ്കിലും മുതിർന്ന വ്യക്തിക്കോ ഒടിപി (OTP) വെരിഫിക്കേഷനിലൂടെ ഇത് പൂർത്തിയാക്കാം. ഒരൊറ്റ ലോഗിൻ ഉപയോഗിച്ച് വീട്ടിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കും.
കൃത്യമായ ലൊക്കേഷൻ അടയാളപ്പെടുത്തുന്നതിന്റെ പ്രാധാന്യം
വീടിന്റെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തുക എന്നത് ഈ പ്രക്രിയയിലെ പ്രധാന ഘട്ടമാണ്. ഉപയോക്താക്കൾ തങ്ങളുടെ ജില്ല, പിൻകോഡ്, പ്രദേശം എന്നിവ നൽകണം. തുടർന്ന് കാണുന്ന ജിയോടാഗ് ചെയ്ത മാപ്പിൽ വീടിന്റെ സ്ഥാനം കൃത്യമായി മാർക്ക് ചെയ്യണം. തെറ്റായി അടയാളപ്പെടുത്തിയാൽ ഡാറ്റ സെൻസസ് ഉദ്യോഗസ്ഥരുടെ സിസ്റ്റത്തിൽ കാണപ്പെടില്ല.
advertisement
സമർപ്പിക്കലും വെരിഫിക്കേഷനും
താമസം, സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ ഫോം സബ്മിറ്റ് ചെയ്യാം. 15 ദിവസത്തിനുള്ളിൽ ഭാഗികമായി വിവരങ്ങൾ പൂരിപ്പിച്ച് ഡ്രാഫ്റ്റായി സേവ് ചെയ്യാനും സാധിക്കും. സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ ഒരു എസ്.ഇ ഐഡി (SE ID) ലഭിക്കും. ഉദ്യോഗസ്ഥർ വീട് സന്ദർശിക്കുമ്പോൾ ഈ ഐഡി കൈമാറണം. അവർ ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും അന്തിമമായി അപ്‌ലോഡ് ചെയ്യുക.
ഇന്ത്യയ്ക്കുള്ളിൽ നിന്ന് മാത്രമേ ഈ പോർട്ടൽ ഉപയോഗിക്കാൻ കഴിയൂ. നൽകുന്ന എല്ലാ വിവരങ്ങളും എൻക്രിപ്റ്റ് ചെയ്ത് സർക്കാർ സെർവറുകളിൽ സുരക്ഷിതമായി സൂക്ഷിക്കും. വിവരങ്ങൾ സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ സെൻസസ് ഉദ്യോഗസ്ഥർക്ക് മാത്രമേ സാധിക്കൂ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ലിവിംഗ്-ടുഗദർ റിലേഷൻഷിപ്പിലാണോ? 2027-ലെ സെൻസസിൽ രേഖപ്പെടുത്തുക വിവാഹിതരായ ദമ്പതികളായി
Next Article
advertisement
ലിവിംഗ്-ടുഗദർ റിലേഷൻഷിപ്പിലാണോ? 2027-ലെ സെൻസസിൽ രേഖപ്പെടുത്തുക വിവാഹിതരായ ദമ്പതികളായി
ലിവിംഗ്-ടുഗദർ റിലേഷൻഷിപ്പിലാണോ? 2027-ലെ സെൻസസിൽ രേഖപ്പെടുത്തുക വിവാഹിതരായ ദമ്പതികളായി
  • 2027-ലെ സെൻസസിൽ ലിവിംഗ്-ടുഗദർ ബന്ധം സുസ്ഥിരമാണെന്ന് കരുതുന്നവരെ വിവാഹിതരായി രേഖപ്പെടുത്തും

  • സെൽഫ്-എന്യൂമറേഷൻ പോർട്ടലിൽ വ്യക്തികൾക്ക് രേഖകൾ ഹാജരാക്കാതെ വിവരങ്ങൾ നൽകാൻ സൗകര്യമുണ്ട്

  • വീടിന്റെ സ്ഥാനം ജിയോടാഗ് ചെയ്ത മാപ്പിൽ കൃത്യമായി അടയാളപ്പെടുത്തണം, തെറ്റായ അടയാളം ഡാറ്റയിൽ കാണപ്പെടില്ല

View All
advertisement