ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ ആയുർവേദ, ഹോമിയോപ്പതി ചികിത്സ മൂലം കോവിഡ്-19 ൽ നിന്നും മുക്തി നേടിയെന്ന തെറ്റായ വാദത്തിലൂടെ വടക്കൻ ഗോവയിൽ നിന്നുള്ള ബിജെപി ലോക്സഭാ എംപിയായ ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക് 'ഗോവയെ ലജ്ജിപ്പിച്ചു' എന്ന് ഗോവപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോഡങ്കർ.
"ആയുർവേദത്തിലൂടെ # കോവിഡ് 19 ൽ നിന്ന് ചാൾസ് രാജകുമാരൻ മുക്തനായെന്ന ആയുഷ് മന്ത്രി ശ്രീപദ് നായക്കിന്റെ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന, ബിജെപിയുടെയും നരേന്ദ്രമോദി സർക്കാരിന്റെയും വ്യാജവും ജുംല രാഷ്ട്രീയത്തിന്റെ അജണ്ടയുടെ ഭാഗമാണ്. നോർത്ത് ഗോവ എംപിയുടെ നിരുത്തരവാദപരമായ നടപടി അപമാനകരമാണ്,” ചോഡങ്കർ ട്വീറ്റ് ചെയ്തു.
ചാൾസ് രാജകുമാരന്റെ ഓഫീസ് മന്ത്രിയുടെ വാദം നിഷേധിച്ചിരുന്നു.
"ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം ആശയങ്ങൾ പ്രചരിപ്പിച്ച് രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സർക്കാറിന്റെയും വൃത്തികെട്ട തന്ത്രങ്ങൾ ഈ സംഭവം വീണ്ടും തുറന്നുകാട്ടിയിരിക്കുന്നു. ഉത്തര ഗോവ എംപിയുടെ നിരുത്തരവാദപരമായ പെരുമാറ്റം ഗോവയെ ലജ്ജിപ്പിച്ചു. എം.പി. പ്രധാനമന്ത്രിയെ അനുസരിച്ച് പോവുകയാണ്,” ചോഡങ്കർ പ്രസ്താവനയിൽ ആരോപിച്ചു.
ഏപ്രിൽ 2 ന് ഗോവയിൽ മാധ്യമപ്രവർത്തകരോട് ബെംഗളൂരു ആസ്ഥാനമായുള്ള ഹെൽത്ത് റിസോർട്ട് പ്രൊമോട്ടർ ചാൾസ് രാജകുമാരനെ ബദൽ മരുന്ന് ഫോർമുലേഷനുകൾ ഉപയോഗിച്ച് പൂർണ്ണമായി ചികിത്സിച്ചതായി നായിക് അറിയിച്ചിരുന്നു.
ബ്രിട്ടീഷ് രാജയകുമാരന് 'രോഗശാന്തി നേടിക്കൊടുത്ത' ഔഷധങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് റിസോർട്ട് പ്രൊമോട്ടറിൽ നിന്ന് മന്ത്രാലയം തേടിയിട്ടുണ്ടെന്ന് നായിക് പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.