ബംഗാൾ വിഭജിച്ച് പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട നേതാവിന് BJP രാജ്യസഭാ സീറ്റ്
- Published by:Anuraj GR
- news18-malayalam
Last Updated:
മനോഹരമായ ഡാർജിലിംഗ് ഉൾപ്പെടെ എട്ട് ജില്ലകളുള്ള വടക്കൻ ബംഗാളിലെ തേയില, തടി, ടൂറിസം വ്യവസായങ്ങൾ ഉൾപ്പെടുത്തി പുതിയ സംസ്ഥാനമായി രൂപീകരിക്കണം എന്നാണ് ആവശ്യം
ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി പശ്ചിമ ബംഗാളിൽ നിന്ന് ‘ഗ്രേറ്റർ കൂച്ച് ബെഹാർ’ എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച നേതാവ് അനന്ത റായ് മഹാരാജ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യസഭയിലേക്ക് ഓഫർ ലഭിച്ചിട്ടുണ്ട് എന്നും അതിൽ തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം അറിയിച്ചു.
“എനിക്ക് (രാജ്യസഭയിലേക്ക്) ഒരു ഓഫർ ലഭിച്ചിട്ടുണ്ട്. അവർ എന്റെ പേര് പരിഗണിക്കുമെന്ന് പറഞ്ഞു. എനിക്ക് അതിൽ എതിർപ്പില്ല. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം,” എന്നും അനന്ത റായ് മഹാരാജ് പ്രമാണിക്കിനൊപ്പം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹാരാജിനെ പോലുള്ളവര്‍ സഭയിലെത്തുന്നത് രാജ്യത്തിന് ഗുണം ചെയ്യും എന്ന്പ്രമാണിക് വ്യക്തമാക്കി.
“ജനങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുന്ന അനന്ത മഹാരാജിനെപ്പോലെ, കൂച്ച് ബെഹാറിൽ നിന്ന് ഒരാളെ രാജ്യസഭയിലേയ്ക്ക് അയക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ തീരുമാനം അന്തിമമാകാത്തതിനാൽ ലിസ്റ്റ് പുറത്തുവരുന്നതുവരെ എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല. പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെ.”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അതേസമയം വടക്കൻ പശ്ചിമ ബംഗാളിൽ നിന്ന് പ്രത്യേക സംസ്ഥാനം രൂപികരിക്കണമെന്ന് ആവശ്യപ്പെടുന്ന ഗ്രേറ്റർ കൂച്ച് ബെഹാർ പീപ്പിൾസ് അസോസിയേഷന്റെ (ജിസിപിഎ)നേതാവാണ് അനന്ത റായ് മഹാരാജ്. മനോഹരമായ ഡാർജിലിംഗ് ഉൾപ്പെടെ എട്ട് ജില്ലകളുള്ള വടക്കൻ ബംഗാളിലെ തേയില, തടി, ടൂറിസം വ്യവസായങ്ങൾ ഉൾപ്പെടുത്തി പുതിയ സംസ്ഥാനമായി രൂപീകരിക്കണം എന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവയുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശം എൺപതുകളുടെ തുടക്കം മുതൽ ഗൂർഖകൾ, രാജ്ബൻഷികൾ, കോച്ചുകൾ, കാമതാപുരികൾ തുടങ്ങിയ വിവിധ വംശീയ വിഭാഗങ്ങളുടെ നിരവധി അക്രമാസക്തമായ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടിട്ടുണ്ട്.
advertisement
കൂടാതെ ഈ എട്ട് ജില്ലകളെ ഉൾപ്പെടുത്തി ഒരു പ്രത്യേക സംസ്ഥാനമോ കേന്ദ്ര ഭരണ പ്രദേശമോ രൂപീകരിക്കണമെന്നാണ് പ്രദേശത്തെ നിരവധി ബിജെപി എംപിമാരും എംഎൽഎമാരും ആവശ്യപ്പെടുന്നത്. എന്നാൽ ഇത്തരം ആവശ്യങ്ങളെ അംഗീകരിക്കില്ല എന്ന നിലപാടിലാണ് സംസ്ഥാന ബിജെപി ഭരണകൂടം. അതേസമയം തിങ്കളാഴ്ചയാണ് തൃണമൂൽ കോൺഗ്രസ് ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇവരിൽ ഡെറക് ഒബ്രിയാൻ, സുഖേന്ദു ശേഖർ റേ, ഡോല സെൻ ഒബ്രിയാൻ എന്നിവരും ഉൾപ്പെടുന്നുണ്ട്.
2011 മുതൽ ഒബ്രിയാൻ എംപിയാണ്. 2012ൽ രാജ്യസഭയിലേയ്ക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സുഖേന്ദു ശേഖർ റേ ഡെപ്യൂട്ടി ചീഫ് വിപ്പാണ്. കൂടാതെ ട്രേഡ് യൂണിയൻ പ്രവർത്തകനായ ഡോല സെൻ 2017ൽ ആണ് എംപിയായത്. അതേസമയം ബംഗ്ലാ സംസ്‌കൃതി മഞ്ച പ്രസിഡന്റ് സമീറുൾ ഇസ്ലാം, ടിഎംസിയുടെ അലിപുർദുവാർ ജില്ലാ പ്രസിഡന്റ് പ്രകാശ് ചിക് ബറൈക്, വിവരാവകാശ പ്രവർത്തകനും ടിഎംസി വക്താവുമായ സാകേത് ഗോഖലെ എന്നിവരാണ് പട്ടികയിലെ ഇത്തവണത്തെ പുതുമുഖങ്ങൾ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,Kolkata,West Bengal
First Published :
July 12, 2023 3:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബംഗാൾ വിഭജിച്ച് പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട നേതാവിന് BJP രാജ്യസഭാ സീറ്റ്