ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം; അഞ്ചുപേര്‍ക്ക് പരിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശമാകെ പൊലീസ് വളഞ്ഞു
ബെംഗളൂരു വൈറ്റ്ഫീൽഡിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ സ്ഫോടനം. മൂന്ന് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെ ബാഗിൽ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്.
സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരെയും അഗ്നിശമന ഉദ്യോഗസ്ഥരെയും കഫേയ്ക്ക് പുറത്ത് തടിച്ചുകൂടിയ നിരവധി ആളുകളെയും ദൃശ്യങ്ങളിൽ കാണാം. എന്താണ് സ്‌ഫോടനത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടത്തുന്നതിനാൽ പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്.
#WATCH | An explosion occurred at The Rameshwaram Cafe in Whitefield, Bengaluru. Injuries reported. Details awaited. pic.twitter.com/9Ay3zBq3vr
— ANI (@ANI) March 1, 2024
advertisement
സ്‌ഫോടനത്തെ തുടർന്ന് വൈറ്റ്‌ഫീൽഡ് ഏരിയയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സംഭവസ്ഥലത്ത് എത്തി. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹോട്ടൽ ശൃഖലകളിൽ ഒന്നാണ് രാമേശ്വരം കഫേ.
ഉടനടി ആംബുലൻസുകൾ ലഭ്യമാകാത്തതിനാൽ ഓട്ടോറിക്ഷയിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സിലിണ്ടർ പൊട്ടിത്തറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
Summary: At least five people were injured in a fire caused by a blast reported at Bengaluru’s Rameshwaram Cafe on Friday. The blast occurred around 1 pm at the Whitefield branch of the cafe in the city’s Rajajinagar.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
March 01, 2024 5:13 PM IST