ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം; മുറിക്കുള്ളിൽ കുടുങ്ങിയ ജീവനക്കാരി വെന്തുമരിച്ചു

Last Updated:

തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം കനത്ത പുകയും തീയും കാരണം പ്രിയക്ക് കാഷ്യറുടെ കാബിനിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ല.

ബെംഗളൂരുവിലെ ഡോ.രാജ്കുമാർ റോഡ് നവരംഗ് ബാർ ജംഗ്ഷനിലെ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. കാഷ്യറായ രാമചന്ദ്രപുര സ്വദേശിനി പ്രിയ (20) ആണ് മരിച്ചത്. തീപിടിത്തത്തിൽ 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു.
ചൊവ്വാഴ്ച വൈകിട്ട് വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. ചാർജ് ചെയ്യുന്നതിനിടെ സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് റിപ്പോർട്ട്. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. ഇവിടെയുണ്ടായിരുന്ന മറ്റു മൂന്നു പേർക്ക് ശ്വാസതടസം നേരിട്ടു.
സംഭവശേഷം ഷോറൂം ഉടമ ഒളിവിൽ പോയെന്നാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പിറന്നാൾ ആഘോഷിക്കാൻ തയാറെടുക്കുന്നതിനിടെ ഉണ്ടായ അപകടം പ്രിയയുടെ സുഹൃത്തുക്കള്‍ ഉൾപ്പെടെയുള്ളവരെ ദുഃഖത്തിലാഴ്ത്തി.
advertisement
Summary: Fire breakout at an EV electric scooter showroom on Bengaluru’s Dr. Rajkumar Road near Navarang Bar Junction claimed the life of a 20-year-old woman and left another person injured on Tuesday evening.
മലയാളം വാർത്തകൾ/ വാർത്ത/India/
ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം; മുറിക്കുള്ളിൽ കുടുങ്ങിയ ജീവനക്കാരി വെന്തുമരിച്ചു
Next Article
advertisement
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement