Bihar Election Result 2020 | ബിഹാറിൽ വീണ്ടും എൻഡിഎ?; പ്രവചനങ്ങൾ പാളി

Last Updated:

സിപിഐ എംഎൽഎൽ 11 സീറ്റിലും സിപിഐയും സിപിഎമ്മും മൂന്നുസീറ്റുകളിലും ലീഡ് ചെയ്യുന്നു.

പട്ന: ബിഹാറിൽ എൻഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 124 സീറ്റുകളില്‍ എൻഡിഎ ലീഡ് ചെയ്യുന്നു.  243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122സീറ്റുകളാണ് വേണ്ടത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മുന്നേറുകയാണ്.  124 സീറ്റുകളിൽ എൻഡിഎയും  107 സീറ്റുകളിൽ മഹാസഖ്യവും ലീഡ് ചെയ്യുന്നു. എൻഡിഎ- 124 (ബിജെപി- 71, ജെഡിയു-47). മഹാസഖ്യം-107 (ആർജെഡി- 63, കോൺഗ്രസ്- 23), എന്നിങ്ങനെയാണ് ലീഡ് നില. എൽജെപി രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. സിപിഐ എംഎൽഎൽ 13 സീറ്റിലും സിപിഎം 5 സീറ്റിലും സിപിഐ  മൂന്നുസീറ്റിലും ലീഡ് ചെയ്യുന്നു. എഐഎംഐഎം രണ്ട് സീറ്റിലും മുന്നിട്ടുനിൽക്കുന്നു.
38 ജില്ലകളിലെ 55 സെന്ററുകളിലെ 414 ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നത്. ഓരോ വോട്ടിംഗ് മെഷിനും വിവിപാറ്റ് യൂണിറ്റും സാനിറ്റൈസ് ചെയ്ത ശേഷമാകും കൗണ്ടിംഗ് ടേബിളിൽ എത്തിക്കുക. സുതാര്യത ഉറപ്പ് വരുത്താൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥാനാർഥിക്കും പാർട്ടി പ്രതിനിധിക്കും സിസിടിവി ദൃശ്യങ്ങൾ കാണാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.
advertisement
ലൈവ് ഫലം -
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുപ്പത്തിനാലായിരത്തോളം ബൂത്തുകൾ അധികം ക്രമീകരിച്ചിരുന്നു. ബിഹാറിലെ നിയമസഭാ ഫലത്തിനൊപ്പം 11 സംസ്ഥാനങ്ങളിലെ 56 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ബീഹാറിലെ തന്നെ വാൽമീകി നഗർ ലോക്‌സഭ സീറ്റിലെ ഫലവും ഇന്നറിയാം.
മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പിൽ വോട്ടോണ്ണൽ പുരോഗമിക്കുന്നു. 18 ഇടത്ത് ബിജെപിയും എട്ടിടത്ത് കോൺഗ്രസും രണ്ടിടത്ത് ബിഎസ്പിയും ലീഡ് ചെയ്യുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. ഗുജറാത്തിൽ ഏഴിടത്ത് ബിജെപിയും കോൺഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നു. ഉത്തർപ്രദേശിൽ അഞ്ചിടത്ത്  ബിജെപിയും ഒരിടത്ത് സമാജ് വാദി പാർട്ടിയും ലീഡ് ചെയ്യുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിലെ അഞ്ചു സീറ്റുകളിൽ രണ്ട് സീറ്റുകളിൽ വീതം ബിജെപിയും കോൺഗ്രസും മുന്നിൽ നിൽക്കുന്നു. ഛത്തീസ് ഗഡിലെ ഉപതെരഞ്ഞെടുപ്പ് നടന്ന ഏക സീറ്റിൽ കോൺഗ്രസ് മുന്നിൽ നിൽക്കുന്നു. കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും ബിജെപിക്കാണ് ലീഡ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Result 2020 | ബിഹാറിൽ വീണ്ടും എൻഡിഎ?; പ്രവചനങ്ങൾ പാളി
Next Article
advertisement
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
  • മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • ഫാസിസ്റ്റ് സംഘടനകളെ എതിര്‍ക്കാന്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

  • തദ്ദേശ, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കുമെന്ന് മുസ്ലിം ലീഗ്.

View All
advertisement