'സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്; പിണറായി കിംങ് ജോങ് ഉന്നിനെ പോലെ': തേജസ്വി സൂര്യ പാര്‍ലമെന്റില്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സർക്കാർ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണെന്നും തേജസ്വി സൂര്യ ആരോപിച്ചു. കർണാടയകിലെ ബെംഗളൂരു സൗത്തിൽ നിന്നുള്ള ബിജെപി എംപിയാണ് തേജസ്വി സൂര്യ.
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പാർലമെന്റിൽ ബി.ജെ.പി അംഗം തേജസ്വി സൂര്യ. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ട്. ലൈഫ് മിഷൻ പദ്ധതിയിലും അഴിമതി ഉണ്ടായി. സർക്കാർ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണെന്നും തേജസ്വി സൂര്യ ആരോപിച്ചു. കർണാടയകിലെ ബെംഗളൂരു സൗത്തിൽ നിന്നുള്ള ബിജെപി എംപിയാണ് തേജസ്വി സൂര്യ.
സ്വര്‍ണ്ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ടപ്പോള്‍ പ്രതിഷേധ സമരങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ പോലും പൊലീസിനെ ഉപയോഗിച്ച് ആക്രമിക്കുന്നു. കൊറോണ ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽ സർക്കാർ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ്. കിംങ് ജോങ് ഉന്നിനെ പോലെയാണ് പിണറായി വിജയന്‍ സമരങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും തേജസ്വി സൂര്യ ആരോപിച്ചു.
ശൂന്യ വേളയിൽ ബി.ജെ.പി എം.പി നടത്തിയ പ്രസ്താവനക്കെതിരെ എം.എം ആരിഫും പി.ആര്‍ നടരാജനും എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2020 10:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്; പിണറായി കിംങ് ജോങ് ഉന്നിനെ പോലെ': തേജസ്വി സൂര്യ പാര്‍ലമെന്റില്‍