രാഹുൽ ഗാന്ധി എവിടെ? വിദേശയാത്ര വീണ്ടും ചർച്ചയാകുന്നു

Last Updated:

രാഹുലിന്റെ വിദേശത്തെ രഹസ്യ പ്രവർത്തനങ്ങൾ എന്താണെന്നാണ് രാഷ്ട്രീയ എതിരാളികൾ ചോദിക്കുന്നത്...

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ ഗാന്ധി എവിടെയാണ്? എന്തിനാണ് രാഹുൽ അടിക്കടി വിദേശയാത്ര നടത്തുന്നത്? രാഹുലിന്റെ വിദേശത്തെ രഹസ്യ പ്രവർത്തനങ്ങൾ എന്താണെന്നാണ് രാഷ്ട്രീയ എതിരാളികൾ ചോദിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുകയാണ് രാഹുലിന്റെ യാത്രകൾ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാഹുൽ 16 തവണ വിദേശയാത്ര നടത്തി. കഴിഞ്ഞ തവണ അമേഠിയെ പ്രതിനിധീകിച്ച രാഹുൽ സ്വന്തം മണ്ഡലത്തിലേക്ക് നടത്തിയതിനേക്കാൾ കൂടുതൽ യാത്രകളാണ് വിദേശത്തേക്കുള്ളതെന്നാണ് ആരോപണം. മുഖ്യ ശത്രുവായ ബിജെപി തന്നെയാണ് ആരോപണം ഉന്നയിക്കുന്നത്.
രാഹുൽ വിദേശത്ത് എന്തെങ്കിലും രഹസ്യപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് ബിജെപി വക്താവ് ജിവിഎൽ നരസിംഹറാവു ചോദിക്കുന്നു.
രാഹുലിന്റെ 16 യാത്രകളിൽ ഒൻപതെണ്ണം എവിടേക്കാണെന്ന് ആർക്കും അറിയില്ല. പാർലമെന്‍റ് അംഗങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് വിദേശയാത്ര നടത്തിയാലും വിവരങ്ങൾ സഭയെ മുൻകൂട്ടി അറിയിക്കണമെന്നാണ് ചട്ടം. ഇത് രാഹുൽ പാലിക്കുന്നില്ലെന്നും റാവു ആരോപിച്ചു.
advertisement
രാഹുലിൻറെ യാത്രയുടെ ഭാരിച്ച ചിലവുകൾ വഹിക്കുന്നത് ആരെന്നും ബിജെപി ചോദിക്കുന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊള്ളുമ്പോഴും രാഹുൽ വിദേശത്തേക്ക് പറന്നിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം കോൺഗ്രസിനുള്ളിൽ തന്നെ വിമർശനം ഉയർന്നു. ഇരു സംസ്ഥാനങ്ങളിലും പ്രതീക്ഷിക്കാത്ത മെച്ചപ്പെട്ട പ്രകടനം കോൺഗ്രസ് കാഴചവെച്ചിരുന്നു. നേതൃത്വം ശ്രദ്ധിച്ചിരുന്നുവെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴചവയ്ക്കാമായിരുന്നുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്​.
മലയാളം വാർത്തകൾ/ വാർത്ത/India/
രാഹുൽ ഗാന്ധി എവിടെ? വിദേശയാത്ര വീണ്ടും ചർച്ചയാകുന്നു
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement