ആദായ നികുതി പരിധി 5 ലക്ഷമാക്കി; നടപ്പാക്കേണ്ടത് അടുത്ത സര്ക്കാര്
ആദായ നികുതി പരിധി 5 ലക്ഷമാക്കി; നടപ്പാക്കേണ്ടത് അടുത്ത സര്ക്കാര്
UNION BUDGET 2019 | തെരഞ്ഞെടുപ്പിന് ശേഷം വരുന്ന പൂര്ണ ബജറ്റിലേ ഈ നിര്ദ്ദേശം പ്രബല്യത്തില് വരൂ.
news18
Last Updated :
Share this:
ന്യൂഡല്ഹി: ആദായനികുതിയില് വന് ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റി. ആദായ നികുതി പരിധി രണ്ടര ലക്ഷത്തില് നിന്നും അഞ്ചു ലക്ഷമാക്കി ഉയര്ത്തും. മൂന്നു കോടിയോളം പേര്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ഈ നിര്ദ്ദേശം നടപ്പാക്കേണ്ടത് അടുത്ത സര്ക്കാരാണ്. തെരഞ്ഞെടുപ്പിന് ശേഷം വരുന്ന പൂര്ണ ബജറ്റിലേ ഈ നിര്ദ്ദേശം പ്രബല്യത്തില് വരൂ.
ശമ്പള വരുമാനക്കാര്ക്കും പെന്ഷന്കാര്ക്കും മറ്റ് ചെറിയ വരുമാനക്കാരുമാണ് പുതിയ പ്രഖ്യാപനത്തിന്റെ ഗുണഭോക്താക്കള്. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷമായി തുടരും. ഇതോടെ ആറര ലക്ഷം രൂപവരെ വരുമാനമുള്ളവര് ആദായ നികുതി നല്കേണ്ടി വരില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.