പായ്ക്കിംഗിന് നിര്‍ബന്ധമായി ചണ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കണം; മാര്‍ഗ്ഗരേഖയ്ക്ക് കേന്ദ്രമന്ത്രിസഭ സമിതിയുടെ അംഗീകാരം

Last Updated:

ചണമേഖലയുടെ പ്രധാന ആവശ്യം നിലനിര്‍ത്തുന്നതിനും മേഖലയെ ഉപജീവിക്കുന്ന തൊഴിലാളികളെയും കൃഷിക്കാരെയും സഹായിക്കുന്നതിനുമാണ് ഗവണ്‍മെന്റ് ഇപ്രകാരം ചെയ്യുന്നത്.

ന്യൂഡൽഹി: രാജ്യത്തെ 100 ശതമാനം ഭക്ഷ്യധാന്യങ്ങളും 20 ശതമാനം പഞ്ചസാരയും നിര്‍ബന്ധമായും ചണച്ചാക്കുകളില്‍ തന്നെ പായ്ക്കു ചെയ്യണം എന്ന തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭ സമിതി അംഗീകാരം നല്കി.
പഞ്ചസാര വ്യത്യസ്തമായ ചണച്ചാക്കുകളില്‍ പായ്ക്കു ചെയ്യാനുള്ള തീരുമാനം ചണവ്യവസായത്തിന്റെ വൈവിധ്യവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കും. അതിനുപരി തുടക്കത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ പായ്ക്കു ചെയ്യുന്നതിനുള്ള ചണച്ചാക്കുകളുടെ 10 ശതമാനം ജി.ഇ.എം. ഇ മാര്‍ക്കറ്റ് പോര്‍ട്ടലില്‍ നടത്തുന്ന ഏതിര്‍ ലേലത്തിലൂടെ നല്കാനാണ് തീരുമാനം.
ഇത് സാവകാശം വില മെച്ചപ്പെടുത്തും. ജൂട്ട് പാക്കേജിംഗ് മെറ്റീരിയല്‍ നിയമം 1987 പ്രകാരമാണ് ഗവണ്‍മെന്റ് നിര്‍ബന്ധിത പാക്കേജിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പരിധി വിപുലപ്പെടുത്തിയിരിക്കുന്നത്. ചണ ചാക്കുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ക്ഷാമം അനുഭവപ്പെട്ടാല്‍ ബന്ധപ്പെട്ട മന്ത്രാലയവുമായി ടെക്‌സ്റ്റൈല്‍ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തി, ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ പരമാവധി 30 ശതമാനത്തിനു വരെ ഈ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാവുന്നതാണ്.
advertisement
രാജ്യത്തെ 3.7 ലക്ഷം തൊഴിലാളികളും അനേക ലക്ഷം കര്‍ഷക കുടംബങ്ങളും അവരുടെ ഉപജീവനത്തിനായി ചണ മേഖലയെ ആണ് ആശ്രയിക്കുന്നത് എന്നതിനാല്‍ അസംസ്‌കൃത ചണത്തിന്റെ ഗുണമേന്മയുടെ ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുക, ചണവ്യവസായവും കൃഷിയും വൈവിധ്യവത്ക്കരിക്കുക, ചണ ഉത്പ്പന്നങ്ങളുടെ ആവശ്യകത സുസ്ഥിരവും ശക്തവുമാക്കുക തുടങ്ങി ഈ മേഖലയുടെ വികസനത്തിനായി വളരെ സംഘടിതമായ ശ്രമങ്ങളാണ് ഗവണ്‍മെന്റ് നടത്തി വരുന്നത്.
കേന്ദ്രമന്ത്രിസഭാ സമിതിയുടെ ഈ തീരുമാനം രാജ്യത്തിന്റെ കിഴക്ക്, വടക്കു കിഴക്ക് പ്രവിശ്യകളിലെ, പ്രത്യേകിച്ച് വെസ്റ്റ് ബംഗാള്‍, ബിഹാര്‍, ഒറിസ, അസാം, ആന്ധ്രപ്രദേശ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും വളരെ പ്രയോജനം ചെയ്യും.
advertisement
ചണവ്യവസായം പ്രധാനമായും ഗവണ്‍മെന്റിനെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. കാരണം രാജ്യത്തെ ഭക്ഷ്യധാന്യങ്ങള്‍ പായ്ക്കു ചെയ്യുന്നതിന് പ്രതിവര്‍ഷം ഗവണ്‍മെന്റ് വാങ്ങുന്നത് 7500 കോടിയിലധികം ചണ ചാക്കുകളാണ്. ചണമേഖലയുടെ പ്രധാന ആവശ്യം നിലനിര്‍ത്തുന്നതിനും മേഖലയെ ഉപജീവിക്കുന്ന തൊഴിലാളികളെയും കൃഷിക്കാരെയും സഹായിക്കുന്നതിനുമാണ് ഗവണ്‍മെന്റ് ഇപ്രകാരം ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
പായ്ക്കിംഗിന് നിര്‍ബന്ധമായി ചണ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കണം; മാര്‍ഗ്ഗരേഖയ്ക്ക് കേന്ദ്രമന്ത്രിസഭ സമിതിയുടെ അംഗീകാരം
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement