AtmanirbharBharat | ധനമന്ത്രിയുടെ പ്രഖ്യാപനം വിദ്യാഭ്യാസ- ആരോഗ്യമേഖലകളിൽ വലിയ മാറ്റത്തിന് സഹായകമാകും: പ്രധാനമന്ത്രി

Last Updated:

ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതാണ് പ്രഖ്യാപനങ്ങളെന്നും പ്രധാനമന്ത്രി

ആത്മനിർഭർഭാരത് പാക്കേജുമായി ബന്ധപ്പെട്ട ധനമന്ത്രി നിർമല സീതാരാമന്റെ ഇന്നത്തെ പ്രഖ്യാപനങ്ങൾ രാജ്യത്തെ ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ വലിയ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇന്നത്തെ പ്രഖ്യാപനങ്ങൾ. പൊതുമേഖലാ യൂണിറ്റുകൾക്ക് സഹായകമാണ് പ്രഖ്യാപനങ്ങൾ. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും സംസ്ഥാനങ്ങളുടെ പരിഷ്കരണ പാതകൾക്ക് ദിശാബോധം നൽകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിർഭരൻ ഭാരത് പദ്ധതിയുടെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമൻ സുപ്രധാനമായ ചില പ്രഖ്യാപനങ്ങൾ ഇന്ന് നടത്തി. ആരോഗ്യ, വിദ്യാഭ്യാസ, സംരഭകത്വ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള പദ്ധതികളാണ് ഇന്ന് പ്രഖ്യാപിച്ചത്. ധനമന്ത്രിയുടെ പ്രധാനപ്പെട്ട 25 പ്രഖ്യാപനങ്ങൾ ചുവടെ...
1. പാപ്പർ പരിധി ഒരുകോടി രൂപയായി ഉയർത്തി
2. വായ്പ തിരിച്ചടവിലെ വീഴ്ചയ്ക്ക് ഒരു വർഷത്തേയ്ക്ക് നടപടിയുണ്ടാകില്ല
3. കമ്പനികളുടെ സാങ്കേതിക പിഴവുകൾ ഇനി കുറ്റകരമാകില്ല
advertisement
4. കമ്പനി നിയമം ലംഘിക്കുന്നവർക്കെതിരായ നടപടികളിൽ ഇളവുവരുത്തിക്കൊണ്ട് കമ്പനി നിയമത്തിൽ ഭേദഗതി വരുത്തും.5. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ബാങ്കിങ് ഇടപാടുകൾ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റംവരുത്തുന്നതിന് ഓർഡിനൻസ് കൊണ്ടുവരും
6. കമ്പനികൾക്ക് സെക്യൂരിറ്റികൾ വിദേശത്ത് നിക്ഷേപിക്കുന്നതിന് അനുമതി നൽകും.
ചെറുകിട കമ്പനികൾ, സ്റ്റാർട്ട് അപ്പുകൾ മുതലായവയുടെ തിരിച്ചടവ് വീഴ്ചവരുത്തുന്നതിനുള്ള പിഴയിൽ ഇളവ് വരുത്തും.
advertisement
8. പൊതുമേഖല പൂർണമായും സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കും
advertisement
9. തന്ത്രപ്രധാന മേഖലകളിൽ ഒഴിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കും
10. ഓവർഡ്രാഫ്റ്റ് പരിധി 14 ദിവസത്തിൽ നിന്ന് 21 ദിവസമാക്കി ഉയർത്തി
11. സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി കൂട്ടി. ജിഡിപിയുടെ മൂന്നു ശതമാനമായിരുന്നത് അഞ്ചുശതമാനമാക്കി
12. എല്ലാ ജില്ലകളിലും പകർച്ചവ്യാധി ചികിത്സാ ബ്ലോക്കുകൾ സ്ഥാപിക്കും.
13. ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ സ്ഥാപിക്കും
14. എല്ലാ ജില്ലകളിലെയും പബ്ലിക് ഹെൽത്ത് ലാബുകളുമായും പബ്ലിക് ഹെൽത്ത് യൂണിറ്റുകളുമായും ഇവയെ ബന്ധിപ്പിക്കും
advertisement
15. പകർച്ച വ്യാധി ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കും
16. ജിഡിപിയുടെ അഞ്ച് ശതമാനം വരെ കടമെടുക്കാനാകുന്ന വിധത്തിൽ വായ്പാപരിധി ഉയർത്തി. നേരത്തെ ഇത് മൂന്നു ശതമാനമായിരുന്നു
17. ഉപാധിയില്ലാതെ മൂന്നര ശതമാനം വരെ കടമെടുക്കാം. മൂന്നര മുതൽ നാലര വരെ കടമെടുക്കണമെങ്കിൽ കേന്ദ്രം മുന്നോട്ടുവച്ചിട്ടുള്ള പരിഷ്കരണങ്ങൾ വിവിധ മേഖലയിൽ നടപ്പാക്കണം.
18. പരിധി കൂട്ടിയതോടെ സംസ്ഥാനങ്ങൾക്ക് അധികമായി 4.28 ലക്ഷം കോടി രൂപ ലഭിക്കും.
19. കേരളത്തിന് തന്നെ 18,000 കോടി കൂടി കടമെടുക്കാൻ ഇതുവഴി അവസരമുണ്ടാകും.
advertisement
20. ദീക്ഷ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം പരിപാടി ആവിഷ്കരിക്കും. ഇന്റർനെറ്റ് സൗ കര്യം ലഭ്യമല്ലാത്ത കുട്ടികൾക്ക് വേണ്ടി സ്വയംപ്രഭ ഡിടിഎച്ച് ചാനൽ ആരംഭിക്കും. ​
21. ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഓരോ ക്ലാസിനും പ്രത്യേകമായി ചാനൽ തുടങ്ങും. ഒരു കാസ്ല് ഒരു ചാനൽ എന്നാണ് ഇതിനെ വിശേഷിപ്പിക്കുക.
22. കാഴ്ച വൈകല്യങ്ങൾ, കേഴ്വി വൈകല്യങ്ങൾ ഉള്ള കുട്ടികൾക്കായി പ്രത്യേക ഡിജിറ്റൽ പാഠപുസ്തകങ്ങൾ തയ്യാറാക്കും.
23. കമ്യൂണിറ്റി റേഡിയോ സംവിധാനം ഉപയോഗിച്ച് രാജ്യത്താകമാനം വിദ്യാഭ്യാസ പദ്ധതി വ്യാപിപ്പിക്കും.
24. ലോക്ക് ഡൗണിനെ തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാൻ വേണ്ടി ക്ലാസുകൾ നടപ്പാക്കും. മനോ ദർപ്പൺ എന്നാണ് പേര്.
25. 2025 ഓടെ എല്ലാ കുട്ടികളും കുറഞ്ഞത് അഞ്ചാംക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസം നേടിയവരാകണമെന്ന ലക്ഷ്യത്തോടെ നാഷണൽ ഫൗണ്ടേഷനൽ ലിറ്ററസി ആൻഡ് ന്യുമെറസി മിഷൻ ഈ വർഷം ഡിസംബറോടെ ആരംഭിക്കും
മലയാളം വാർത്തകൾ/ വാർത്ത/India/
AtmanirbharBharat | ധനമന്ത്രിയുടെ പ്രഖ്യാപനം വിദ്യാഭ്യാസ- ആരോഗ്യമേഖലകളിൽ വലിയ മാറ്റത്തിന് സഹായകമാകും: പ്രധാനമന്ത്രി
Next Article
advertisement
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
  • ജെമീമ റോഡ്രിഗസിന്റെ 127 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ 2025 വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ 89 റൺസും ജെമീമയുടെ 167 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

  • ഓസ്ട്രേലിയയുടെ 15 തുടർച്ചയായ ജയങ്ങൾക്ക് ശേഷം തോൽവി; ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

View All
advertisement