സിവിൽ സപ്ലൈസ് ഗോഡൗണിലെ ഒരു ലക്ഷം കിലോ ഭക്ഷ്യധാന്യം 'ആവിയായി': രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷൻ

Last Updated:

കൊട്ടാരക്കര സപ്ലൈകോ താലൂക്ക് ഡിപ്പോയില്‍ രേഖ പ്രകാരം ഉണ്ടാകേണ്ട 58,100 കിലോ കുത്തരി, 14,500 കിലോ പച്ചരി, 32,000 കിലോ ഗോതമ്പ് എന്നിവ കുറവു വന്നതിലെ വിവാദമാണ് പുതിയ തലത്തിലേക്ക് മാറിയിരിക്കുന്നത്.

കൊട്ടാരക്കര സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്ന് ഭക്ഷ്യധാന്യം കാണാതായെന്ന വിവാദം തർക്കത്തിലേക്ക്. 10 ലോഡ് ഭക്ഷ്യധാന്യത്തിന്റെ കുറവ് കണ്ടെത്തിയതിൽ സിവിൽ സപ്ലൈസ് വകുപ്പും എഫ് സി ഐയും തമ്മിലാണ് തർക്കം. എഫ് സി ഐ തൂക്കം കുറച്ച് ധാന്യം നൽകുകയാണെന്ന് സിവിൽ സപ്ലൈസ് വകുപ്പ് പറയുന്നു. എന്നാൽ, ഈ വാദം എഫ് സി ഐ തള്ളുന്നു.
റേഷൻ ധാന്യങ്ങൾ സ്വകാര്യ മില്ലുകളിലേക്ക് മറിക്കുന്നുവെന്ന ആരോപണം ശക്തമായി നിലനിൽക്കെയാണ് ഒരു ഡിപ്പോയിൽ മാത്രം 10 ലോഡ് ധാന്യത്തിന്റെ കുറവുണ്ടായിരിക്കുന്നത്.  എഫ് സി ഐ കേന്ദ്രങ്ങളിൽ വേ ബ്രിഡ്ജുകൾ പരിശോധിക്കുമെന്ന് മന്ത്രി പി.തിലോത്തമൻ വ്യക്തമാക്കി.
സംഭവത്തിൽ രണ്ട് സപ്ലൈകോ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജൂനിയർ അസിസ്റ്റന്റുമാരായ സുദർശന ബാബു, ജെമിനി എന്നിവർക്കാണ് സസ്പെൻഷൻ. വനിതാ ജീവനക്കാരിയാണ് ജെമിനി. കസ്റ്റോഡിയൻമാരായിരുന്ന ഇരുവർക്കുംകൊട്ടാരക്കര ഗോഡൗണിന്റെ ചുമതലയായിരുന്നു. ധാന്യം കാണാതായതിനെക്കുറിച്ച്സിവിൽ സപ്ലൈസ് ആഭ്യന്തര വിജിലൻസിന് അന്വേഷിക്കും.എസ്പിക്ക് നിർദ്ദേശം നൽകിയെന്ന് സപ്ലൈകോ എംഡി കെ എൻ സതീഷ് അറിയിച്ചു.
advertisement
കൊട്ടാരക്കര സപ്ലൈകോ താലൂക്ക് ഡിപ്പോയില്‍ രേഖ പ്രകാരം ഉണ്ടാകേണ്ട 58,100 കിലോ കുത്തരി, 14,500 കിലോ പച്ചരി, 32,000 കിലോ ഗോതമ്പ് എന്നിവ കുറവു വന്നതിലെ വിവാദമാണ് പുതിയ തലത്തിലേക്ക് മാറിയിരിക്കുന്നത്.  എഫ് സി ഐ വിതരണം ചെയ്യുന്ന ധാന്യത്തിലെ കുറവാണ് തങ്ങളുടെ ഡിപ്പോയിൽ പ്രതിഫലിച്ചതെന്ന വാദമാണ്  സിവിൽ സപ്ലൈസ് വകുപ്പ് ഉയർത്തുന്നത്. കൃത്യമായ അളവിലല്ല ധാന്യങ്ങൾ നൽകുന്നതെന്ന് കാട്ടി പലതവണ എഫ് സി ഐ ഉന്നതോദ്യോഗസ്ഥർക്ക്  കത്ത് നൽകിയതായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പിഴവ് എഫ്സിഐയുടെ ഭാഗത്താണെന്ന നിലപാടാണ് മന്ത്രി പി. തിലോത്തമനും.എന്നാൽ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂക്കം നോക്കിയാണ് ഗോഡൗണുകളിലേക്ക് ധാന്യം അയക്കുന്നതെന്ന് എഫ്സിഐ പറയുന്നു.
advertisement
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ധാന്യങ്ങൾ മറിച്ചുവിറ്റുവെന്ന ആരോപണം പ്രാദേശിക കോൺഗ്രസ് നേതൃത്വവും ശക്തമായി ഉന്നയിക്കുന്നുണ്ട്.  സ്വകാര്യ കമ്പനികളുടെ പുട്ടുപൊടിയും ദോശമാവും സാധാരണക്കാരന്റെ റേഷൻ മുക്കി ഉണ്ടാക്കുന്നവയാണെന്നും കോൺഗ്രസ് ആരോപിച്ചു. കൊട്ടാരക്കര ഗോഡൗണിൽ സെക്യൂരിറ്റി ഗാർഡിനെയും നിയമിച്ചിട്ടില്ല.
ഇതിനിടെ, സിവിൽ സപ്ലൈസ് പുനലൂർ, പത്തനാപുരം ഡിപ്പോകളിലും ധാന്യത്തിൽ കുറവ് കണ്ടെത്തി. കുറവുള്ള ധാന്യം എങ്ങോട്ട് പോയെന്ന ആർക്കുമറിയില്ല. ഉത്തരവാദിത്വം ഏറ്റെടുക്കാനും ആളില്ല. സാധാരണക്കാരന്റെ  കൈകളിലെത്തേണ്ടത് സ്വകാര്യ മില്ലുകളിലേക്ക് പോകുന്നുവെന്നതിൽ തർക്കമില്ല. അത് ഏത് വഴിയിലൂടെയെന്നാണ് അറിയേണ്ടത്..
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിവിൽ സപ്ലൈസ് ഗോഡൗണിലെ ഒരു ലക്ഷം കിലോ ഭക്ഷ്യധാന്യം 'ആവിയായി': രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷൻ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement