കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാർഥയെ കാണാനില്ല
Last Updated:
ഇന്ത്യയിലെ കോഫി കിംഗ് എന്നാണ് സിദ്ധാർഥ അറിയപ്പെടുന്നത്.
ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫേ കോഫി ഡേ സ്ഥാപകൻ വി. ജി സിദ്ധാർഥയെ കാണാനില്ല. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് അദ്ദേഹത്തെ കാണാതായിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കോഫി എസ്റ്റേറ്റിന്റെ ഉടമസ്ഥൻ കൂടിയായ സിദ്ധാർഥ ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയുടെ മരുമകനാണ്.
മാംഗളൂരിൽ നിന്നാണ് സിദ്ധാർഥയെ കാണാതായിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് 375 കിലോമീറ്റർ അകലെ നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിൽ കാറിൽ നിന്ന് ഇറങ്ങിപോയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒരു മണിക്കൂറു കഴിഞ്ഞിട്ടും വരാതിരുന്നതിനെ തുടർന്ന് ഡ്രൈവർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ഡ്രൈവർ വീട്ടുകാരെ അറിയിച്ചു. വീട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. പൊലീസ് അദ്ദേഹത്തിനായി തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.
advertisement
ഇന്ത്യയിലെ കോഫി കിംഗ് എന്നാണ് സിദ്ധാർഥ അറിയപ്പെടുന്നത്. കൊടേകറിൽ കാറിൽ നിന്ന് ഇറങ്ങുമ്പോൾ സിദ്ധാര്‍ഥ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.
സിദ്ധാർഥയെ കാണാനില്ലെന്ന വാർത്ത പരന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും ബംഗളൂരുവിൽ അദ്ദേഹത്തിന്റെ അമ്മാവൻ എസ്എം കൃഷ്ണയുടെ വീട്ടിൽ എത്തിയിരിക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയുരപ്പയും എസ്എം കൃഷ്ണയെ സന്ദർശിച്ചു.
എസ് എം കൃഷ്ണയുടെ മൂത്ത മകൾ മാളവികയെയാണ് സിദ്ധാർഥ വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് രണ്ട് ആൺ മക്കളാണ്.
advertisement
കഫേ കോഫി ഡേക്ക് പുറമെ സെവന്‍ സ്റ്റാർ റിസോർട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി, സിസാഡ എന്നിവയും സിദ്ധാർഥ സ്ഥാ പിച്ചിട്ടുണ്ട്.
ചിക്കമംഗളൂരുവിലെ കാപ്പി കൃഷി ചെയ്യുന്ന കുടുംബത്തിലെ അംഗമായ സിദ്ധാർഥ തന്റെ കാഴ്ചപ്പാടുകളിലൂടെയും അധ്വാനത്തിലൂടെയുമാണ് ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്.
1990കളുടെ മധ്യത്തിൽ ബ്രിഡ്ജ് റോഡിലാണ് കഫേ കോഫി ഡേ ആദ്യം സ്ഥാപിച്ചത്. ഇപ്പോൾ അന്താരാഷ്ട്ര ബ്രാൻഡ് ആയി മാറിയിരിക്കുകയാണിത്. അടുത്തിന്റെ അദ്ദേഹം തന്റെ ഓഹരികൾ 3000 കോടി രൂപയ്ക്ക് സോഫ്റ്റ് വെയർ കമ്പനിയായ മൈൻഡ് ട്രീക്ക് വിറ്റിരുന്നു. കഫേ കോഫി ഡേ വിൽക്കാൻ കൊക്കക്കോളയുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.
advertisement
സഹായിക്കാനുള്ള മനസും ബിസിനസിലെ സാമർഥ്യവും കാരണം എല്ലാവർക്കും പ്രിയപ്പെട്ടയാളായിരുന്നു സിദ്ധാർഥ. ഇന്ത്യയിലുടനീളം അദ്ദേഹത്തിന്റെ ബിസിനസ് ശൃംഖലയിൽ പതിനായിരക്കണക്കിന് ആളുകളാണ് ജോലി ചെയ്യുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 30, 2019 8:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാർഥയെ കാണാനില്ല


