ന്യൂഡൽഹി: ചൈനീസ് ബന്ധമുള്ള ആപ്പുകൾക്കെതിരെ കേന്ദ്ര സര്‍ക്കാർ നടപടി തുടരുന്നു. 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ആറു മാസങ്ങൾക്ക് മുൻപ് 288 ചൈനീസ് ലോൺ ആപ്പുകൾ നിരോധിച്ചിരുന്നു.
94 ആപ്പുകൾ ഇ-സ്റ്റോറിലും മറ്റ് സംവിധാനത്തിലൂടെയും പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. പൗരന്മാരുടെ സുരക്ഷയ്ക്കും ആപ്പുകൾ വിവരങ്ങൾ ദുരുപയോഗം ചെയ്യുമെന്നും വൃത്തങ്ങൾ ന്യൂസ്18നോട് പ്രതികരിച്ചു . ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 19 എ പ്രകാരമാണ് ആപ്പുകൾ നിരോധിച്ചത്.
തെലങ്കാന, ഒഡീഷ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും ഈ ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ 54 ചൈനീസ് ആപ്പുകള്‍ 2022ൽ കേന്ദ്രം നിരോധിച്ചിരുന്നു. 2020 മുതൽ 270 ആപ്പുകൾ സർക്കാർ നിരോധിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.