രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ബംഗളുരുവിലെ ബിജെപി ഓഫീസിലും സ്ഫോടനം നടത്താൻ ആസൂത്രണം; രാമേശ്വരം കഫേ സ്ഫോടനത്തിൽ കുറ്റപത്രം

Last Updated:

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ബംഗളുരുവിലെ ബിജെപി ഓഫീസിലും സ്ഫോടനം നടത്താൻ പ്രതികൾ ആസൂത്രണം നടത്തിയതായും കുറ്റപത്രത്തിലുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിന്റെ കുറ്റപത്രം സമർപ്പിച്ചു. സ്‌ഫോടനക്കേസിലെ നാല് പ്രതികൾക്കെതിരെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്ച കുറ്റപത്രം സമർപ്പിച്ചത്. മുസാവീര്‍ ഹുസൈൻ ഷാസിബ്, അബ്ദുൾ മദീന്‍ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷരീഫ് എന്നിവർക്കെതിരെയാണ് എൻഐഎ കുറ്റപത്രം. രാമേശ്വരം കഫേയിൽ സ്ഫോടകവസ്തു വെച്ചത് മുസാവീർ ഹുസൈൻ ഷാസിബാണ്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ബംഗളുരുവിലെ ബിജെപി ഓഫീസിലും സ്ഫോടനം നടത്താൻ പ്രതികൾ ആസൂത്രണം നടത്തിയതായും കുറ്റപത്രത്തിലുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മല്ലേശ്വരത്തെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന ദിവസമായ ജനുവരി 22ന് ഐഇഡി അക്രമണത്തിന് പ്രതികൾ ആസൂത്രണം നടത്തിയെന്നും എന്നാലത് വിജയിച്ചില്ലെന്നാണ് എൻ.ഐ.എ. കുറ്റപത്രം. ഇതിനു പിന്നാലെയാണ് ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിൽ പ്രതികൾ സ്ഫോടനം നടത്തിയത്.
കഴിഞ്ഞ നാലുവർഷമായി രാമേശ്വരം കഫേ സ്‌ഫോടനത്തിലെ പ്രധാന പ്രതിയായ ഷാസിബും താഹയും ഐ.എസ്. മൊഡ്യൂളിന്റെ ഭാ​ഗമാണെന്നും ഇവർ ഒളിവിലായിരുന്നു എന്നും അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. നേരത്തേ കർണാടക പോലീസ് പിടികൂടിയ അൽ-ഹിന്ദ് മൊഡ്യൂളിന്റെ ഭാ​ഗമായിരുന്ന ഇരുവരും പിന്നീട് ഒളിവിൽപോവുകയായിരുന്നു. മുസാവീർ ഹുസൈൻ ഷാസിബാണ് രാമേശ്വരം കഫേയിൽ സ്ഫോടകവസ്തു വെച്ചത്. സ്ഫോടനത്തിന്റെ ആസൂത്രകരിൽ ഒരാളാണ് അബ്ദുൾ മദീൻ താഹ. ശിവമോഗ ജില്ലയിലെ തീർഥഹള്ളി സ്വദേശികളാണ് ഇരുവരും.
മലയാളം വാർത്തകൾ/ വാർത്ത/India/
രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ബംഗളുരുവിലെ ബിജെപി ഓഫീസിലും സ്ഫോടനം നടത്താൻ ആസൂത്രണം; രാമേശ്വരം കഫേ സ്ഫോടനത്തിൽ കുറ്റപത്രം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement