P Chidambaram | കോണ്‍ഗ്രസിനെതിരെ മമതയ്ക്ക് വേണ്ടി വാദിക്കാന്‍ ചിദംബരമെത്തി; കരിങ്കൊടിയുമായി കോണ്‍ഗ്രസ് അഭിഭാഷകര്‍
- Published by:Arun krishna
- news18-malayalam
Last Updated:
ബംഗാൾ കോൺഗ്രസ് പ്രസിഡന്‍റ് അധീർ രഞ്ജൻ ചൗധരി നൽകിയ മെട്രോ ഡയറി കേസിൽ ബംഗാൾ സർക്കാരിനു വേണ്ടി വാദിക്കാനാണ് മുതിർന്ന കോൺഗ്രസ് നേതാവായ ചിദംബരം എത്തിയത്.
ബംഗാൾ സർക്കാരിനു (West Bengal Government ) വേണ്ടി വാദിക്കാൻ കൽക്കട്ട ഹൈക്കോടതിയിലെത്തിയ (Calcutta high court) മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് (Congress) നേതാവും അഭിഭാഷകനുമായ പി.ചിദംബരത്തിനെതിരെ (P. Chidambaram) കോൺഗ്രസ് അനുകൂല അഭിഭാഷകരുടെ പ്രതിഷേധം. കോടതിയിൽനിന്നു മടങ്ങിയ ചിദംബരത്തിനു നേരെ അവർ കരിങ്കൊടി കാണിച്ച് ഗോ ബാക്ക് വിളിച്ച് പ്രതിഷേധിച്ചു.
ബംഗാൾ കോൺഗ്രസ് പ്രസിഡന്‍റും ലോക്സഭാ കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരി നൽകിയ മെട്രോ ഡയറി കേസിൽ ബംഗാൾ സർക്കാരിനു വേണ്ടി വാദിക്കാനാണ് മുതിർന്ന കോൺഗ്രസ് നേതാവായ ചിദംബരം എത്തിയത്.
ചിദംബരം മമതയുടെ ദല്ലാൾ ആണെന്നും കോൺഗ്രസിന്റെ പതനത്തിനു കാരണക്കാരനാണ് അദ്ദേഹമെന്നും അഭിഭാഷകർ വിളിച്ചുപറഞ്ഞു. കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും തൃണമൂൽ ഭരണത്തിൽ ദുരിതം അനുഭവിക്കുകയാണെന്നും ബംഗാൾ സർക്കാരിനെ പ്രതിരോധിക്കാനെത്തിയ ചിദംബരത്തിന്റെ മുഖത്തു തുപ്പുകയായാണെന്നും ഒരു അഭിഭാഷകൻ രോഷാകുലനായി വിളിച്ചു പറഞ്ഞു.
advertisement
#Watch| Congress leader P Chidambaram chased away by Congress legal cell lawyers at Calcutta HC today. Chidambaram had reached the court to represent the West Bengal government in the Metro Dairy case against West Bengal Pradesh Congress President Adhir Ranjan Chowdhury. pic.twitter.com/deRC6T7KrG
— Pooja Mehta (@pooja_news) May 4, 2022
advertisement
സർക്കാർ-സ്വകാര്യ സംരംഭമായ മെട്രോ ഡയറിയുടെ ഓഹരികൾ കുറഞ്ഞ വിലക്കു സ്വകാര്യ കമ്പനിക്കു വിറ്റതുമായി ബന്ധപ്പെട്ടതാണ് കേസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഈ കേസ് അന്വേഷിക്കുന്നുണ്ട്.
'രാജസ്ഥാനിൽ വർഗീയ സംഘർഷം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ'; വീഡിയോ പുറത്തുവിട്ട് ബിജെപി
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ വർഗീയ സംഘർഷങ്ങൾക്കിടെ രാഹുലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് ബിജെപി വക്താവ്. മുംബൈ സംഘർഷത്തിലായിരുന്നപ്പോൾ രാഹുൽ ഗാന്ധി നിശാക്ലബ്ബിൽ ആയിരുന്നുവെന്ന് അമിത് മാളവ്യ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു "വിദേശ രാജ്യ"ത്തെ ഒരു നിശാക്ലബിൽ ആഘോഷം നടത്തുന്നതിന്റെ വീഡിയോ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. പാർട്ടി ഭരിക്കുന്ന രാജസ്ഥാനിൽ വർഗീയ സംഘർഷങ്ങൾക്കിടെ ബിജെപി നേതാക്കളിൽ ചിലർ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുകയും കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്.
advertisement
ബിജെപി ഐടി കൺവീനർ അമിത് മാളവ്യ ട്വിറ്ററിൽ പറഞ്ഞത് ഇങ്ങനെ- “മുംബൈ സംഘർഷഭരിതമായിരിക്കുമ്പോൾ രാഹുൽ ഗാന്ധി ഒരു നിശാക്ലബ്ബിലായിരുന്നു. തന്റെ പാർട്ടിയിൽ പൊട്ടിത്തെറി നടക്കുന്ന സമയത്ത് അദ്ദേഹം ഒരു നിശാക്ലബ്ബിലാണ്. കൗതുകകരമെന്നു പറയട്ടെ, അവരുടെ പ്രസിഡന്റ് സ്ഥാനം ഔട്ട്‌സോഴ്‌സ് ചെയ്യാൻ കോൺഗ്രസ് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെ, അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിച്ചു.''
കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തത് ഇങ്ങനെ- “അവധി, പാർട്ടി, ഉല്ലാസ യാത്ര, സ്വകാര്യ വിദേശ സന്ദർശനം തുടങ്ങിയവ ഇപ്പോൾ രാജ്യത്തിന് പുതിയ കാര്യമല്ല…''
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 05, 2022 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
P Chidambaram | കോണ്‍ഗ്രസിനെതിരെ മമതയ്ക്ക് വേണ്ടി വാദിക്കാന്‍ ചിദംബരമെത്തി; കരിങ്കൊടിയുമായി കോണ്‍ഗ്രസ് അഭിഭാഷകര്‍