ലൈംഗിക ഉപദേശം തേടി ഫോൺ കോളുകൾ; ചൈൽഡ് ഹെൽപ്പ് ലൈൻ പ്രവർത്തനം നിർത്തി

Last Updated:
ന്യൂഡൽഹി: ലൈംഗിക ഉപദേശം തേടി തുടരെ ഫോൺ കോളുകൾ എത്തിയതോടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതിപ്പെടാനുള്ള ഹെൽപ്പ് ലൈൻ പ്രവർത്തനം നിർത്തി. ദേശീയ ബാലാവകാശ കമ്മീഷന് കീഴിലുള്ള ഹെൽപ്പ് ലൈൻ നമ്പരാണ് ഒരു മാസത്തോളമായി പ്രവർത്തനം നിർത്തിവെച്ചത്.
പോസ്കോ പ്രകാരമുള്ള പരാതികൾ സ്വീകരിക്കുന്നതിനായാണ് ദേശീയ ബാലാവകാശ കമ്മീഷന് കീഴിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചത്. എന്നാൽ സ്ഥിരമായി ലൈംഗിക കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും സംശയം ചോദിക്കുന്നതിനുമുള്ള ഫോൺ കോളുകൾ വർദ്ധിച്ചതോടെ ഹെൽപ്പ് ലൈൻ സേവനം ഒരു തലവേദനയായി മാറുകയായിരുന്നു. ഇതോടെയാണ് ഹെൽപ്പ് ലൈൻ സേവനം നിർത്താൻ തീരുമാനിച്ചത്.
ഒരു പോൺ വെബ്സൈറ്റിൽ ഈ നമ്പർ വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പോൺ സൈറ്റ് സന്ദർശിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനായി നൽകിയത് ബാലാവകാശ കമ്മീഷൻ ഹെൽപ്പ് ലൈൻ നമ്പരായിരുന്നു. ഒരു വെബ്സൈറ്റിൽ വന്ന നമ്പർ കൂടുതൽ വെബ്സൈറ്റുകളിലേക്ക് പ്രചരിച്ചു. ഇതോടെ ഹെൽപ്പ് ലൈൻ നമ്പർ അറ്റൻഡ് ചെയ്യാനിരുന്ന കോൾ സെന്‍റർ ജീവനക്കാർ ശരിക്കും ബുദ്ധിമുട്ടിലായി.
മലയാളം വാർത്തകൾ/ വാർത്ത/India/
ലൈംഗിക ഉപദേശം തേടി ഫോൺ കോളുകൾ; ചൈൽഡ് ഹെൽപ്പ് ലൈൻ പ്രവർത്തനം നിർത്തി
Next Article
advertisement
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
  • ആർമി ലെഫ്റ്റനന്റായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ഏജന്റ് ആരവ് മാലിക് ഡൽഹിയിൽ അറസ്റ്റിലായി.

  • ആർമി യൂണിഫോം ഓൺലൈനായി വാങ്ങി, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡോക്ടറുടെ വിശ്വാസം നേടിയെന്ന് പോലീസ്.

  • മാലിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.

View All
advertisement