നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ചൈന ചതിക്കും; ഇന്ത്യയിലെ ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ അടയ്ക്കണം': കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ

  'ചൈന ചതിക്കും; ഇന്ത്യയിലെ ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ അടയ്ക്കണം': കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ

  ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമായ അവസ്ഥയിലൂടെ നീങ്ങുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം

  Ramdas Athawale

  Ramdas Athawale

  • Share this:
   ഗാല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ രാജ്യത്ത് ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ അടക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമായ അവസ്ഥയിലൂടെ നീങ്ങുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
   TRENDING:KSEB Bill: ഉപഭോഗം മനസിലാക്കി ബിൽ തുക കണ്ടുപിടിക്കുന്ന സംവിധാനവുമായി KSEB; പ്രഖ്യാപനം ന്യൂസ് 18 പ്രൈംഡിബേറ്റിൽ [NEWS]ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്‌സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ? [NEWS]Rape in Moving Bus| മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
   'ചൈന ചതിക്കുന്ന രാജ്യമാണ്. ചൈനയുടെ എല്ലാ ഉത്പന്നങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണം. ഇന്ത്യയില്‍ ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും അടയ്ക്കണം', കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ ട്വിറ്ററില്‍ കുറിച്ചു.


   ഗാല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ കനത്ത പ്രതിഷേധമാണ് ചൈനയ്‌ക്കെതിരെ രാജ്യത്ത് ഉയരുന്നത്. ഗുജറാത്തിലെ സൂറത്തില്‍ ചൈനീസ് ടിവി സെറ്റുകള്‍ കെട്ടിടത്തിനു പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണു ജനങ്ങള്‍ പ്രതിഷേധിച്ചത്. ഗോരഖ്പൂരില്‍ ചൈനീസ് പ്രസിഡന്റിന്റെ കോലവും പതാകയും കത്തിച്ചിരുന്നു.
   Published by:user_49
   First published:
   )}