ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തെ തിയറ്ററുകൾ ഒക്ടോബർ 15 മുതൽ തുറന്ന് പ്രവർത്തിക്കും. അൺലോക്ക് അഞ്ചാംഘട്ടത്തിന്‍റെ ഭാഗമായാണ് തിയറ്ററുകൾ തുറക്കാനുള്ള അനുമതി നൽകിയത്.. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു തിയറ്ററുകൾ തുറക്കാമെന്നതാണ് അൺലോക്ക് 5ലെ പ്രധാന നിർദേശം.
കണ്ടെയ്ൻമെന്‍റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് അനുമതി നൽകിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഒക്ടോബർ 15 മുതൽ സിനിമാ / തിയറ്ററുകൾ / മൾട്ടിപ്ലക്സുകൾ അവരുടെ ഇരിപ്പിട ശേഷിയുടെ 50% വരെ ഉപയോഗിച്ച് തുറന്ന് പ്രവർത്തിക്കാം എന്നാണ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട സുപ്രധാന മാര്‍ഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
◾️Cinema halls to reopen from 15th October
◾️To operate with 50% occupancy
◾️Only packed food to be allowed
◾️Proper ventilation and AC temperature in the range of 24 to 30 degree Celsius
SOP for exhibition of films⬇️ pic.twitter.com/cFDwAZMA3Z
— PIB India (@PIB_India) October 6, 2020
പ്രധാന നിര്‍ദേശങ്ങൾ:
സീറ്റിംഗ് കപ്പാസിറ്റിയുടെ 50%ത്തിൽ കൂടുതൽ അനുവദിക്കാൻ പാടില്ല
സാമൂഹിക അകലം നിർബന്ധമാക്കി സീറ്റിംഗ് ക്രമീകരണം
ഹാൻഡ് വാഷ്-ഹാൻഡ് സാനിറ്റൈസർ നിര്‍ബന്ധമായും ഉറപ്പാക്കണം
തെർമൽ സ്കാനിംഗ് നിർബന്ധം. രോഗലക്ഷണമില്ലാത്തവരെ മാത്രം അകത്ത് പ്രവേശിപ്പിക്കണം
സ്വയം രോഗനിരീക്ഷണം നടത്തണം. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അറിയിക്കണം
തിയറ്ററിലെ എസി 24-30 ഡിഗ്രി സെൽഷ്യസ് ആയി നിജപ്പെടുത്തണം
മാസ്ക് ധരിക്കൽ, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങി പൊതുജനതാത്പര്യാർഥമുള്ള കോവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച് ഷോ തുടങ്ങുന്നതിനു മുമ്പും ശേഷവും ഇടവേളയിലും അനൗണ്‍സ്മെന്‍റ് നടത്തണം.
ഷോകളുടെ സമയക്രമം കൃത്യമായി പാലിക്കണം
ഡിജിറ്റല്‍ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കണം
കൃത്യമായ ഇടവേളകളിൽ ശുചീകരണവും അണുവിമുക്ത പ്രവർത്തനങ്ങളും നടത്തണം
ബോക്സ് ഓഫീസുകളില്‍ അത്യാവശ്യത്തിനുള്ള കൗണ്ടറുകള്‍ മാത്രം
ഇടവേളകൾക്കിടയിലുള്ള സഞ്ചാരം ഒഴിവാക്കണം
ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി തറയിൽ പ്രത്യേകം അടയാളങ്ങൾ നിര്‍ബന്ധം
അമിത തിരക്ക് ഒഴിവാക്കാൻ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാൻ സംവിധാനം
തീയറ്ററിനുള്ളിലും പരിസരത്തും തുപ്പുന്നതിന് കർശന നിരോധനം
പാക്കേജ്ഡ് ഫുഡും ബെവറേജുകളും മാത്രമെ തിയറ്ററിനുള്ളിൽ അനുവദിക്കു. ഹാളിനുള്ളിൽ ഡെലിവറി സംവിധാനം അനുവദിക്കില്ല
ഭക്ഷണവിതരണത്തിനായി കൗണ്ടറുകളുടെ എണ്ണം കൂട്ടണം
ശുചീകരണ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ഗ്ലൗസ്,ബൂട്ട്സ്, പിപിഇ, മാസ്ക് എന്നിവയ്ക്കുള്ള സൗകര്യം ഉറപ്പാക്കണം.
സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിനായി ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് വയ്ക്കണം
കോവിഡുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവേചനമോ മോശം പെരുമാറ്റമോ ഉണ്ടാകാനുള്ള സാധ്യത നിർബന്ധമായും ഒഴിവാക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cinema Halls, Cinema theatres, Covid 19, Gyms, Multi Plex, Safe Plan, Unlock 3, Unlock 3.0, Unlock 5.0