ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങളുമായി നോട്ടുകൾ ഇറക്കണം; കെജ്രിവാൾ പ്രധാനമന്ത്രിയോട്
- Published by:Rajesh V
- trending desk
Last Updated:
“ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ കറൻസി നോട്ടിൽ ഉണ്ടെങ്കിൽ നമ്മുടെ രാജ്യം അഭിവൃദ്ധിപ്പെടും. ഇത് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഞാൻ പ്രധാനമന്ത്രിക്ക് കത്തെഴുതും,"
ന്യൂഡല്‍ഹി: ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ ഇന്ത്യയിൽ പുറത്തിറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒരു ഭാഗത്ത് ലക്ഷ്മിയുടെയും ഗണപതിയുടെയും മറുഭാഗത്ത് മഹാത്മാ ഗാന്ധിയുടെയും ചിത്രമുള്ള കറൻസി പുറത്തിറക്കാനാണ് അദ്ദേഹം അഭ്യർഥിച്ചിരിക്കുന്നത്. ഇന്തോനേഷ്യക്ക് ചെയ്യാമെങ്കിൽ എന്ത് കൊണ്ട് നമുക്ക് ചെയ്ത് കൂടായെന്നും കെജ്രിവാൾ ചോദിച്ചു.
ഇന്തോനേഷ്യയുടെ 20000 റുപ്പിയ നോട്ടിൽ ഗണേശ ഭഗവാന്റെ ചിത്രമുള്ളത് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ ഇക്കാര്യം പറഞ്ഞത്. ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ സമര നായകൻമാരിൽ ഒരാളായ കിഹാജർ ദേവന്താരയുടെ ചിത്രവും ഈ കറൻസിയിൽ ചേർത്തിട്ടുണ്ട്. “എത്ര ശ്രമിച്ചിട്ടും, ദേവന്മാരും ദേവതമാരും നമ്മെ അനുഗ്രഹിക്കുന്നില്ലെങ്കിൽ ചിലപ്പോൾ നമ്മുടെ പ്രയത്നങ്ങൾ ഫലവത്തായില്ലെന്നാണ് അതിന്റെ അർഥം. നമ്മുടെ കറൻസിയിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ഫോട്ടോകൾ ഉണ്ടാവണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് (മോദി) അഭ്യർത്ഥിക്കുന്നു,” കെജ്രിവാൾ പറഞ്ഞു.
Did you know? #WednesdayWisdom #Indonesia #Ganesha pic.twitter.com/xjNB69TCn1
— TANUJ GARG (@tanuj_garg) September 4, 2019
advertisement
“ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ കറൻസി നോട്ടിൽ ഉണ്ടെങ്കിൽ നമ്മുടെ രാജ്യം അഭിവൃദ്ധിപ്പെടും. ഇത് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഞാൻ പ്രധാനമന്ത്രിക്ക് കത്തെഴുതും," അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ കറൻസി നോട്ടുകൾ നിർത്തേണ്ട ആവശ്യമില്ലെന്നും പുതുതായി അച്ചടിക്കുന്ന നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മീദേവിയുടെയും ചിത്രങ്ങൾ ഉൾക്കൊള്ളിച്ചാൽ മതിയാവുമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. സാവധാനം ഈ നോട്ടുകൾ പ്രചാരത്തിൽ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മോശം അവസ്ഥയിലൂടെയാണ് ഇന്ന് കടന്ന് പോവുന്നത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “ഇന്ത്യ സമ്പന്നമാകണമെന്നും ഇവിടുത്തെ എല്ലാ കുടുംബങ്ങളും സമൃദ്ധമായിരിക്കണമെന്നും നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. രാജ്യത്ത് കൂടുതൽ സ്‌കൂളുകളും ആശുപത്രികളും തുറക്കണം," കെജ്രിവാൾ കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2022 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങളുമായി നോട്ടുകൾ ഇറക്കണം; കെജ്രിവാൾ പ്രധാനമന്ത്രിയോട്