Raju Srivastava Passes Away: ജിമ്മിൽ വർക്ക്ഔട്ടിനിടെ ഹൃദയാഘാതം; 41 ദിവസത്തിനുശേഷം കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
Raju Srivastava News: ഓഗസ്റ്റ് പത്തിന് ജിമ്മിൽ വർക്ക്ഔട്ടിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു
ന്യൂഡൽഹി: പ്രശസ്ത കൊമേഡിയൻ രാജു ശ്രീവാസ്തവ (58)അന്തരിച്ചു. ഓഗസ്റ്റ് പത്തിന് ജിമ്മിൽ വർക്ക്ഔട്ടിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഇന്നായിരുന്നു അന്ത്യം.
കാർഡിയാക് അറസ്റ്റിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഗുരുതരമായ മസ്തിഷ്ക തകരാറും ഉണ്ടായതിനെ തുടർന്ന് നില ഗുരുതരമായി തുടരുകയായിരുന്നു. രാജു ശ്രീവാസ്തവയുടെ ചികിത്സയ്ക്കുള്ള എല്ലാ സഹായവും നൽകുമെന്ന് ഭാര്യ ശിഖ ശ്രീവാസ്തവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉറപ്പ് നൽകിയിരുന്നു.
ശ്രീവാസ്തവയുടെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന വാർത്തകൾ വന്ന് തുടങ്ങുന്നതിനിടയിലാണ് വിയോഗ വാർത്ത എത്തുന്നത്. ഓഗസ്റ്റ് പത്തിന് ജിമ്മിൽ പതിവ് വർക്ക്ഔട്ട് ചെയ്യുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ശ്രീവാസ്തവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
advertisement
Comedian Raju Srivastava passes away in Delhi at the age of 58, confirms his family.
He was admitted to AIIMS Delhi on August 10 after experiencing chest pain & collapsing while working out at the gym.
(File Pic) pic.twitter.com/kJqPvOskb5
— ANI (@ANI) September 21, 2022
advertisement
കാർഡിയാക് അറസ്റ്റിനൊപ്പം മസ്തിഷ്ക തകരാറും സംഭവിച്ചതാണ് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയത്. ഗുരുതരാവസ്ഥയിൽ നാൽപ്പത്തിയൊന്ന് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞതിനു ശേഷമാണ് ദുഃഖവാർത്ത എത്തുന്നത്.
विनोदी अभिनेते राजू श्रीवास्तव यांचं #दिल्लीतल्या #एम्स रुग्णालयात निधन. वयाच्या ५९ व्या वर्षी घेतला अखेरचा श्वास@RajuShrivastav #raju_shrivastav pic.twitter.com/TvjSjSXVbT
— AIR News Mumbai, आकाशवाणी मुंबई (@airnews_mumbai) September 21, 2022
advertisement
ഇന്ത്യയിലെ പ്രശസ്ത കൊമേഡിയൻമാരിൽ ഒരാളാണ് രാജു ശ്രീവാസ്തവ. കപിൽ ശർമ ഷോ, ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചാലഞ്ച്, കോമഡി സർക്കസ് തുടങ്ങിയ കോമഡി ഷോകളിൽ ഭാഗമായിരുന്നു. ബോളിവുഡ് ചിത്രങ്ങളായ മേനെ പ്യാർ കിയാ, തേസാബ്, ബാസിഗർ തുടങ്ങിയ ചിത്രങ്ങളിലും ശക്തിമാൻ സീരിയലിലും അഭിനയിച്ചിട്ടുണ്ട‌്. ഇന്ത്യൻ ലാഫർ ചാലഞ്ച് എന്ന ഷോയിൽ സ്പെഷ്യൽ ഗസ്റ്റ് ആയി എത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 21, 2022 11:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Raju Srivastava Passes Away: ജിമ്മിൽ വർക്ക്ഔട്ടിനിടെ ഹൃദയാഘാതം; 41 ദിവസത്തിനുശേഷം കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു







