കരിയാത്തുംപാറയിൽ ‘തോണിക്കാഴ്ച’ ഒരുങ്ങി; ടൂറിസം ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം
Last Updated:
"ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനം സർവകാല റെക്കോർഡിൽ എത്തി."
കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കരിയാത്തുംപാറയിൽ ടൂറിസം ഫെസ്റ്റ് ‘തോണിക്കാഴ്ച’ക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനം സർവകാല റെക്കോർഡിൽ എത്തിയെന്ന് മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങൾ കാണാൻ ധാരാളം സഞ്ചാരികൾ കോഴിക്കോട് എത്തിച്ചേരുന്നു. ഇതിൻ്റെ ഭാഗമായി കരിയാത്തുംപാറയിൽ ടൂറിസം ഫെസ്റ്റ് പോലെയുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്ന ജനകീയ കൂട്ടായ്മകൾ ഉണ്ടാവുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ എം സച്ചിൻ ദേവ് എം എൽ എ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായിൽ കുറുമ്പൊയിൽ, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജാത ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ശോഭ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ബാബു, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു കടലാശ്ശേരി, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം അതുൽ നറുകരയും സംഘവും അവതരിപ്പിച്ച ലൈവ് മ്യൂസിക് ഷോയും അരങ്ങേറി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 19, 2026 4:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കരിയാത്തുംപാറയിൽ ‘തോണിക്കാഴ്ച’ ഒരുങ്ങി; ടൂറിസം ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം






