Allu Arjun| 'സിനിമയിൽ സ്വിമ്മിങ് പൂളിൽ മൂത്രമൊഴിച്ചു'; അല്ലു അർജുനെതിരെ കോൺഗ്രസ് നേതാവിന്റെ പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
അല്ലു അര്‍ജുന് പുറമേ ചിത്രത്തിന്റെ സംവിധായകന്‍ സുകുമാറിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്
സിനിമയില്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിച്ചതിന് നടൻ അല്ലു അര്‍ജുനെതിരെ പരാതിയുമായി തെലങ്കാന കോണ്‍ഗ്രസ് നേതാവ് തീന്‍മര്‍ മല്ലണ്ണ. പുഷ്പ 2ല്‍ അല്ലു അര്‍ജുന്റെ കഥാപാത്രം സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന രംഗം മര്യാദയില്ലാത്തതാണെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസുകാരന്റെ മുന്നിൽവച്ച് ഇങ്ങനെ ചെയ്യുന്നത് നിയമപാലകരുടെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണെന്നും ഇത് എങ്ങനെ അംഗീകരിക്കാനാകും എന്നും പരാതിയിൽ ചോദിക്കുന്നു. അല്ലു അര്‍ജുന് പുറമേ ചിത്രത്തിന്റെ സംവിധായകന്‍ സുകുമാറിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
അതേ സമയം പുഷ്പ -2 ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീ മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിയോടെ ഹൈദരാബാദിലെ ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ചോദ്യം ചെയ്യലിനെത്തിയത്. ചോദ്യങ്ങള്‍ക്കൊന്നും അല്ലു അര്‍ജുന്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടെ, മരിച്ച സ്ത്രീയുടെ കുടുംബത്തിന് പുഷ്പ 2വിന്റെ നിര്‍മാതാവ് നവീന്‍ യെര്‍നേനിയും രവി ശങ്കറും ചേര്‍ന്ന് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തെലങ്കാന മന്ത്രി വെങ്കട് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ചെക്ക് സ്വീകരിച്ചു. അല്ലു അര്‍ജുന്‍ നേരത്തേ 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു.
advertisement
ഡിസംബര്‍ നാലിനായിരുന്നു സംഭവം. പുഷ്പ -2 റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ സന്ദര്‍ശിച്ചിരുന്നു. താരം തിയേറ്ററില്‍ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും അവരുടെ എട്ടുവയസുള്ള കുട്ടിക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തോട് പൂർണമായും സഹകരിക്കാമെന്നതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് താരത്തെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അല്ലു അര്‍ജുന്റെ തിയേറ്റര്‍ സന്ദര്‍ശനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു.
advertisement
Summary: A complaint was registered against Telugu actor Allu Arjun and the producers and director of 'Pushpa 2: The Rule' on Sunday in connection with a urination scenein the film.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
December 24, 2024 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Allu Arjun| 'സിനിമയിൽ സ്വിമ്മിങ് പൂളിൽ മൂത്രമൊഴിച്ചു'; അല്ലു അർജുനെതിരെ കോൺഗ്രസ് നേതാവിന്റെ പരാതി