100 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന സൂര്യ,ചന്ദ്ര ഗ്രഹണവും ബിജെപി ദേശീയ അധ്യക്ഷനും തമ്മിൽ എന്ത് ബന്ധം?
- Published by:Nandu Krishnan
- news18-malayalam
Last Updated:
2023 ജനുവരിയിൽ ജെ പി നദ്ദയുടെ കാലാവധി സാങ്കേതികമായി അവസാനിച്ചിരുന്നു
സെപ്റ്റംബർ 9 ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് ശേഷം പുതിയ ദേശീയ പ്രസിഡന്റിനെ ഉടൻ തിരഞ്ഞെടുക്കുമോ എന്നാണ് ബിജെപി നേരിടാൻ പോകുന്ന പ്രസക്തമായ ചോദ്യങ്ങളിലൊന്ന്. കുറച്ച് കാലമായി ഈ ചോദ്യം അനിശ്ചിതത്വത്തിലാണെങ്കിലും ഹിന്ദു കലണ്ടറും ജ്യോതിഷവും അനുസരിച്ച് ഈ വർഷം സെപ്റ്റംബർ അശുഭകരമായി കണക്കാക്കപ്പെടുന്നു എന്നതാണ് നിശ്ചയമുള്ള മറ്റൊരുകാര്യം. ഈ രണ്ട് കാര്യങ്ങളിലും ബി.ജെ.പിക്ക് ശക്തമായ വിശ്വാസമുണ്ട് താനും.
എല്ലാ വർഷവും ഏറ്റവും പ്രധാനപ്പെട്ട അശുഭകരമായ കാലഘട്ടങ്ങളിലൊന്നായാണ് പിതൃപക്ഷത്തെ കണക്കാക്കുന്നത്. പിതൃക്കൾക്കുള്ള പൂജകൾ അർപ്പിക്കുന്ന കാലം. പിതൃപക്ഷം സെപ്റ്റംബർ 7 ന് ആരംഭിച്ച് സെപ്റ്റംബർ 21 ന് അവസാനിക്കുന്നു. തുടർന്നാണ് മഹാലയാരംഭം. ഈ 15 ദിവസത്തെ കാലയളവിനെ പരമ്പരാഗതമായി മിക്ക പുതിയ തുടക്കങ്ങൾക്കും അശുഭകരമായാണ് കണക്കാക്കപ്പെടുന്നത്.ഈ ഘട്ടത്തിൽ, ശ്രാദ്ധം, പിണ്ഡദാനം തുടങ്ങിയ ആചാരങ്ങളിലൂടെ പൂർവ്വികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു.
എന്നാൽ ഈവർഷത്തെ സെപ്തംബർ മാസം മറ്റ് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ അശുഭകരമാണ്.പിതൃപക്ഷത്തിന്റെ ആദ്യ ദിവസമായ 7-ന് ഇന്ത്യയിൽ പൂർണ്ണ ചന്ദ്രഗ്രഹണം ഉണ്ടാകും, പിതൃപക്ഷത്തിന്റെ അവസാന ദിവസമായ 21-ന് സൂര്യഗ്രഹണവും നടക്കും. 100 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. പ്രത്യേകിച്ച് ഈ വർഷത്തെ പിതൃപക്ഷത്തിൽ പുതിയ തുടക്കങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു. ഈ കാലയളവിൽ ഏതെങ്കിലും പ്രധാന രാഷ്ട്രീയ അല്ലെങ്കിൽ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ, അവ പ്രതികൂലമാകാനുള്ള ഉയർന്ന സാധ്യതയുണ്ട്. ബിജെപിയെയും അവരുടെ നേതാക്കളെയും വളരെക്കാലമായി നിരീക്ഷിച്ചിട്ടുള്ള തനിക്ക് പിതൃപക്ഷം അവസാനിക്കുന്നതിന് മുമ്പ് അവർ പുതിയ ബിജെപി പ്രസിഡന്റിന്റെ പേര് പ്രഖ്യാപിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് ജ്യോതിഷിയായ അശോക് സനോരിയ ദേവഗയ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
15 ദിവസത്തെ പിതൃപക്ഷം, ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം എന്നിവ മാത്രമല്ല പുതിയ തുടക്കങ്ങളെ ബാധിച്ചേക്കാവുന്ന പ്രപഞ്ച ചലനങ്ങളും ഉണ്ടെന്നും ഇത് ഭൂമിയെ നേരിട്ട് ബാധിക്കുമെന്നും ആ സമയത്ത് തിടുക്കത്തിൽ തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നും സംഖ്യാശാസ്ത്രജ്ഞയായ മീര മഹാജൻ പറയുന്നു.
സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 5 വരെ പരിമിതമായ സമയം മാത്രമുള്ള ബിജെപിക്ക്, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന് നടക്കാനിരിക്കുന്നതിനാൽ അത് പ്രയോജനപ്പെടുത്താൻ കഴിയില്ല. സെപ്റ്റംബർ 22 മുതൽ മാസാവസാനം വരെ ബിജെപിക്ക് ഒമ്പത് ദിവസത്തെ വിശാലമായ സമയം ലഭിക്കും. എന്നാൽ ഇത്രയും നീണ്ട അശുഭകരമായ മാസത്തിന്റെ അനന്തരഫലങ്ങൾ വളരെക്കാലം നീണ്ടുനിൽക്കുമെന്ന് പ്രമുഖ ജ്യോതിഷികളും സംഖ്യാശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു, അതുകൊണ്ടാണ് സെപ്റ്റംബർ ഒഴിവാക്കേണ്ടത്. കൂടാതെ, നവരാത്രി ആഘോഷങ്ങളുടെ സമയത്താണ് രണ്ടാമത്തെ സമയം വരുന്നത്. ഈ സമയത്ത് ബിജെപി നേതാക്കൾ പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നാണ് പ്രതീക്ഷ.
advertisement
ഭരണഘടനാപരമായി മൂന്ന് വർഷത്തെ കാലാവധിക്ക് ശേഷം, 2023 ജനുവരിയിൽ ജെ പി നദ്ദയുടെ കാലാവധി സാങ്കേതികമായി അവസാനിച്ചിരുന്നു. എന്നിരുന്നാലും, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് 2024 ജൂൺ വരെ കാലാവധി നീട്ടുകയായിരുന്നു. നിലവിൽ, നിയമനം നടക്കേണ്ടിയിരുന്നിട്ട് ഒരു വർഷത്തിലേറെയായി.
നദ്ദയുടെ പിൻഗാമിയെ നിയമിക്കുന്നതിന് ബിജെപിക്ക് സാങ്കേതിക തടസ്സങ്ങളൊന്നുമില്ല.എന്നാൽ പാർട്ടിയുടെ ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷനായി ഭൂപേന്ദ്ര സിംഗ് ചൗധരിക്ക് പകരം, സംഘപരിവാറിന് സ്വീകാര്യനായ ഒരു സ്ഥാനാർത്ഥിയെ സമവായത്തിലൂടെ തിരഞ്ഞെടുക്കാത്ത പക്ഷം, ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. അടുത്തിടെ ഡൽഹിയിൽ, ബിജെപി പ്രസിഡന്റിനെ നിയമിക്കുന്നതിൽ ഒരു വർഷമായി തുടരുന്ന കാലതാമസത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആർഎസ്എസ് ആണ് തീരുമാനിക്കുന്നതെങ്കിൽ ഇത്രയും സമയം എടുക്കുമോ എന്നാണ് മോഹൻ ഭാഗവത് ചോദിച്ചത്.
advertisement
രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മോഹൻ ഭഗവതിനെ കണ്ടിരുന്നു.സംഘത്തിന്റെ ഡൽഹി ആസ്ഥാനത്ത് 45 മിനിറ്റ് നേരം നേരിട്ടുള്ള കൂടിക്കാഴ്ച നടന്നു. എന്നാൽ യോഗത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താൻ മന്ത്രി വിസമ്മതിച്ചു.
വിന്ധ്യയുടെ തെക്ക് ഭാഗത്ത് നിന്ന് അടുത്ത ബിജെപി പ്രസിഡന്റ് വരാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ആന്ധ്രാപ്രദേശിന്റെ ബിജെപി പ്രസിഡന്റ് കൂടിയായ കേന്ദ്ര കൽക്കരി, ഖനി മന്ത്രി ജി കിഷൻ റെഡ്ഡിയുടെ പേരും ചർച്ചകളിൽ നിറഞ്ഞിരുന്നു. ധർമ്മേന്ദ്ര പ്രധാൻ, വിനോദ് തവ്‌ഡെ, ഭൂപേന്ദ്ര യാദവ് എന്നിവരുടെ പേരുകൾ അവരുടെ സംഘടനാ ശേഷിയും ടീം വർക്കും കാരണം സാധ്യതാ പട്ടികയിൽ തുടർച്ചയായി ഇടം നേടിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 02, 2025 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
100 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന സൂര്യ,ചന്ദ്ര ഗ്രഹണവും ബിജെപി ദേശീയ അധ്യക്ഷനും തമ്മിൽ എന്ത് ബന്ധം?