Coronavirus Outbreak LIVE Updates: 3 പേർക്ക് കൂടി രോഗബാധ; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ആയി

Last Updated:

രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 114 ആയി.

Coronavirus Outbreak LIVE Updates: കേരളത്തിൽ ഇന്ന് മൂന്നു പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 24 ആയി. മലപ്പുറം, കാസർകോട് സ്വദേശികളിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ജാഗ്രത. മൂപ്പത് ഡോക്ടർമാരോട് അവധിയിൽ പ്രവേശിക്കാൻ പറഞ്ഞു. റേഡിയോളജി ലാബുകളും അടച്ചിടാൻ നിർദേശിച്ചു. അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റാൻ നിർദേശം. പഠനത്തിനായി സ്പെയിനിൽ പോയി തിരിച്ചെത്തിയ ഡോക്ടറിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാർച്ച് രണ്ടു മുതൽ ഇദ്ദേഹം ആശുപത്രിയിലെത്തിയിരുന്നു. രോഗബാധയുണ്ടെന്നറിയാതെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചിരുന്നു.
പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരികരിച്ചു. കലക്ടർ പി. ബി നൂഹാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ പന്തളം സ്വദേശിയുടെ ഫലം ഇല്ല. രണ്ടു വയസ്സുള്ള കുട്ടിയുടെ ഫലവും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Coronavirus Outbreak LIVE Updates: 3 പേർക്ക് കൂടി രോഗബാധ; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ആയി
Next Article
advertisement
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
  • കേന്ദ്ര കാബിനറ്റ് ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ 'ഭീകരാക്രമണം' എന്ന് അംഗീകരിച്ചു, പ്രമേയം പാസാക്കി.

  • സ്ഫോടനത്തിൽ 12 പേർ മരിച്ച സംഭവത്തിൽ കാബിനറ്റ് ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു, 2 മിനിറ്റ് മൗനം ആചരിച്ചു.

  • സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാൻ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിർദ്ദേശം.

View All
advertisement