BREAKING | ജയ്പൂരിലും കൊറോണ; രോഗബാധ സ്ഥിരീകരിച്ചത് ഇറ്റാലിയൻ പൗരനിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
Coronavirus Updates ഫെബ്രുവരി 29 ന് ജയ്പൂരിലെത്തിയ വിനോദ സഞ്ചാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഡൽഹിക്കും തെലങ്കാനയ്ക്കു പിന്നാലെ ജയ്പൂരിൽ കൊറോണാ ബാധ സ്ഥിരീകരിച്ചു. ഇറ്റാലിയൻ പൗരനായ വിനോദ സഞ്ചാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇറ്റാലിയൻ വിനോദസഞ്ചാരി ഫെബ്രുവരി 29 നാണ്  ജയ്പൂരിലെത്തിയതെന്നും ഇയാളിൽ രോഗബാധ സ്ഥിരീകരിച്ചെന്നും രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ പറഞ്ഞു. വിമാനത്താവളത്തിലെ  സ്‌ക്രീനിംഗിൽ കോവിഡ് -19 ന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെ ഐസൊസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ രണ്ടാം പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ശർമ പറഞ്ഞു. ഇയാളെ എസ്എംഎസ് ആശുപത്രിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പർക്കം പുലർത്തിയവരെയും പരിശോധനയ്ക്കി വിധേയമാക്കുമെന്ന് മന്ത്രി അറിയിച്ചു.
advertisement
ഇന്ന് ഡൽഹിയിലും തെലങ്കാനയിലുമായി രണ്ട് പേർക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു.  രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇറ്റലിയിൽ നിന്നും ദുബായിൽ നിന്നും വന്നവരിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ ഇതിന് മുമ്പ് മൂന്ന് കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. ഇത് മൂന്നും കേരളത്തിൽ നിന്നായിരുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളായിരുന്നു ഇവർ. മൂന്നു പേരും ചികിത്സയ്ക്ക് ശേഷം വൈറസ് മുക്തരായിരുന്നു.
advertisement
ഡൽഹിയിലും തെലങ്കാനയിലും ഇത് ആദ്യ കേസുകളാണ്. കൊവിഡ് 19 രോഗബാധിതരായി ലോകത്തെമ്പാടുമായി മൂവായിരത്തിലധികം പേരാണ് മരിച്ചത്. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചും തുടങ്ങിയിട്ടുണ്ട്. 88000ത്തിലധികം പേർ വൈറസ് ബാധിതരാണെന്നാണ് കണക്ക്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 02, 2020 8:11 PM IST



