#CourageInKargil | സർവസൈന്യാധിപനായി കെ.ആർ നാരായണൻ; കാർഗിൽ യുദ്ധം ഇന്ത്യ ജയിച്ചത് അസാധാരണ രാഷ്ട്രീയ സാഹചര്യത്തിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
കാറുംകോളും നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് കെ. ആർ നാരാണൻ എന്ന രാഷ്ട്രപതി കാർഗിൽ യുദ്ധകാലത്തെ നിർണായക തീരുമാനങ്ങൾ എടുത്തത്.
അസാധാരണ രാഷ്ട്രീയ സാഹചര്യത്തിലാണ് ഇന്ത്യ കാർഗിൽ യുദ്ധം ജയിച്ചത്. ഭൂരിപക്ഷം നഷ്ടമായ വാജ്‌പേയി സർക്കാർ ഇടക്കാല മന്ത്രിസഭയായി തുടരുന്ന കാലത്തായിരുന്നു യുദ്ധം. രാഷ്ട്രപതി കെ. ആർ നാരായണൻ അക്ഷരാർത്ഥത്തിൽ സർവസൈന്യാധിപനായ സമയമായിരുന്നു അത്.
ഇന്ത്യയിൽ ഒരു രാഷ്ട്രപതിക്കും മുൻപോ ശേഷമോ ഏറ്റെടുക്കേണ്ടി വന്നിട്ടില്ലാത്ത ദൗത്യം. സർവസൈന്യാധിപൻ എന്ന നിലയിൽ സൈന്യം നടത്തുന്ന ഓരോ നീക്കവും ഒരു രാഷ്ട്രപതി സമ്പൂർണമായി നിരീക്ഷിച്ച ആദ്യസന്ദർഭം. കാറുംകോളും നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് കെ. ആർ നാരാണൻ എന്ന രാഷ്ട്രപതി കാർഗിൽ യുദ്ധകാലത്തെ നിർണായക തീരുമാനങ്ങൾ എടുത്തത്.
advertisement
1999 ഏപ്രിൽ 17ന് ആണ് വാജ്‌പേയി സർക്കാരിനെതിരായ അവിശ്വാസം പാസാകുന്നത്. ഇടക്കാല മന്ത്രിസഭയായി വാജ്‌പേയി തുടരുന്ന സാഹചര്യം മുതലെടുക്കാൻ പാകിസ്താന്റെ സൈനികമേധാവി ജനറൽ പർവേസ് മുഷറഫ് തീരുമാനിച്ചു. അങ്ങനെ മേയ് മൂന്നിന് കാർഗിൽ യുദ്ധത്തിനു തുടക്കമായി. തിരിച്ചടി നൽകാൻ വാജ്‌പേയിയുടെ ഇടക്കാല സർക്കാർ എടുത്ത തീരുമാനത്തിന്റെ നടത്തിപ്പാണ് രാഷ്ട്രപതി കെ. ആർ നാരായണൻ ഏറ്റെടുത്തത്. യുദ്ധം തുരുന്നതിൽ മാത്രമല്ല അതു നിർത്താനുള്ള തീരുമാനത്തിലും രാഷ്ട്രപതി കെ. ആർ നാരായണന്റെ നിലപാടുകൾ നിർണായകമായി എന്ന് പിന്നീട് വാജ്‌പേയി തന്നെയാണ് വെളിപ്പെടുത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 25, 2020 8:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
#CourageInKargil | സർവസൈന്യാധിപനായി കെ.ആർ നാരായണൻ; കാർഗിൽ യുദ്ധം ഇന്ത്യ ജയിച്ചത് അസാധാരണ രാഷ്ട്രീയ സാഹചര്യത്തിൽ