COVID 19 |വൈദ്യുതി, കുടിവെള്ളം ബില്ലിന് ഒരു മാസത്തെ അവധി; പ്രത്യേക സാമ്പത്തിക പാക്കേജുമായി സംസ്ഥാനം
Last Updated:
കുടിശ്ശിക തുകകൾ ഏപ്രിലിൽ കൊടുക്കു തീർക്കും. ഓട്ടോ, ടാക്സി ഫിറ്റ്നസ് ചാർജിൽ ഇളവ് വരുത്തി. ബസുകൾക്ക് അടുത്ത മൂന്നുമാസം നൽകേണ്ട നികുതിയിൽ ഇളവ് നൽകും.
ന്യൂഡൽഹി: സംസ്ഥാനത്ത് പുതിയതായി ഒരു കോവിഡ് 19 കേസ് കൂടി സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലാണ് ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, സംസ്ഥാനത്തെ കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 25 ആയി.
അതേസമയം, കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവർക്കും ഒരു മാസത്തെ സൗജന്യറേഷൻ നൽകും.
എപിഎൽ - ബിപിഎൽ വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യദാന്യം നൽകും. ബിപിഎല്ലിനു പുറത്തുള്ളവർക്ക് 10 കിലോ അരി ലഭിക്കും.
You may also like:'പ്രതിരോധത്തിന് ജയ്പ്പൂർ മാതൃക: എച്ച്ഐവി മരുന്നുകൾ പ്രയോജനപ്പെടുത്തി എറണാകുളം മെഡിക്കല് കോളേജ് [NEWS]കൊറോണയെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിൽ [NEWS]10-15 മിനിട്ട് വെയിലു കൊള്ളുക'; കൊറോണയെ നേരിടാൻ വിചിത്ര നിർദേശവുമായി കേന്ദ്ര മന്ത്രി [NEWS]
500 കോടി രൂപയുടെ ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങാത്ത കുടുംബങ്ങൾക്ക് 1000 രൂപ
advertisement
നൽകും. ഇതിനായി 100 കോടി ഉപയോഗിക്കും. ഏപ്രിലിൽ തന്നെ 1000 ഭക്ഷണശാലകൾ തുറക്കും. ഇവിടെ 20 രൂപയ്ക്ക് ഊണ് ലഭിക്കും.
കുടിശ്ശിക തുകകൾ ഏപ്രിലിൽ കൊടുക്കു തീർക്കും. ഓട്ടോ, ടാക്സി ഫിറ്റ്നസ് ചാർജിൽ ഇളവ് വരുത്തി. ബസുകൾക്ക് അടുത്ത മൂന്നുമാസം നൽകേണ്ട നികുതിയിൽ ഇളവ് നൽകും. വൈദ്യുതി, കുടിവെള്ളം ബിൽ തുക അടയ്ക്കുന്നതിന് ഒരു മാസത്തെ അവധി അനുവദിക്കും. സിനിമ വിനോദ നികുതിയിലും ഇളവ് പ്രഖ്യാപിച്ചു.
കോവിഡ്പ്രതിരോധത്തിനായി സേന അർധ സൈനിക വിഭാഗം പൂർണ പിന്തുണ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്
advertisement
വ്യാപനസാധ്യത തള്ളിക്കളയാനാകില്ല. ആ ഘട്ടത്തിൽ സേനയുടെ ആശുപത്രിസേവനം ലഭിക്കും. ആർമി ബാരക്കുകൾ താത്കാലിക കൊറോണ കെയർ സെന്ററാക്കി മാറ്റും. ആരോഗ്യ പ്രവർത്തകരെയും വിട്ടു നൽകും. ആംബുലൻസും ഹെലികോപ്ടറും ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 19, 2020 7:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 |വൈദ്യുതി, കുടിവെള്ളം ബില്ലിന് ഒരു മാസത്തെ അവധി; പ്രത്യേക സാമ്പത്തിക പാക്കേജുമായി സംസ്ഥാനം