'കൊറോണയെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിൽ' കണക്ക് നിരത്തി ബ്ലൂക്രാഫ്റ്റ് സിഇഒ
- Published by:Anuraj GR
- news18-malayalam
Last Updated:
അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ഏറെ മുന്നിലാണെന്ന് ബ്ലൂക്രാഫ്റ്റ് സഇഒ പറയുന്നു
കൊറോണയെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിൽ ആണെന്ന് ബ്ലൂക്രാഫ്റ്റ് സിഇഒ അമിത് മിശ്ര. അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് അഖിലേഷ് മിശ്രയുടെ ട്വീറ്റ്. ഏകദേശം 100നും 150നും ഇടയിൽ കേസ് ആകുന്ന ദിവസവും തൊട്ടടുത്ത ദിവസവും താരതമ്യപ്പെടുത്തിയാണ് ഇന്ത്യയിൽ കൊറോണബാധിതരുടെ എണ്ണത്തിലുള്ള വർദ്ധനവ് കുറവാണെന്ന് അഖിലേഷ് മിശ്ര ചൂണ്ടിക്കാണിക്കുന്നു.
One positive aspect of the #coronavirusindia fight so far has been that at similar number of cases benchmark, India is faring much better as compared to other countries when it comes to growth rate of cases.
At around 100+ cases benchmark,growth in India's cases is just 14%. 1/2 pic.twitter.com/RhsmN4lSRJ
— Akhilesh Mishra (@amishra77) March 19, 2020
advertisement
ഈ കണക്ക് അടിസ്ഥാനമാക്കി വെറും 14 ശതമാനം മാത്രമാണ് ഇന്ത്യയിലെ കൊറോണ വൈറസ് ബാധിതരുടെ വർദ്ധനവ് എന്ന് അമിത് മിശ്രയുടെ ട്വീറ്റിൽ പറയുന്നു. എന്നാൽ ഇറ്റലിയിൽ ഇത് 48 ശതമാനവും അമേരിക്കയിൽ ഇത് 47 ശതമാനവും ദക്ഷിണകൊറിയയി. ഇത് 88 ശതമാനവും ബ്രിട്ടനിൽ ഇത് 27 ശതമാനവുമാണ്.
You may also like:ഫിലിപ്പീൻസിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ; എയർപോർട്ടിൽ നിന്നും പുറത്താക്കി [NEWS]COVID 19 | UAE റെസിഡൻസി വിസ ഉള്ളവർക്കും പ്രവേശിക്കാനാവില്ല; വിലക്ക് പ്രാബല്യത്തിൽ [NEWS]COVID 19| ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കും, ജാഗ്രത തുടരണം: മുഖ്യമന്ത്രി [PHOTOS]
കൂടുതൽ വിശദമായി പറഞ്ഞാൽ മാർച്ച് 17ന് ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 147 ആയിരുന്നു. മാർച്ച് 18 ആയപ്പോൾ ഇത് 167 ആയി. എന്നാൽ ദക്ഷിണകൊറിയയിൽ ഫെബ്രുവരി 20ന് 111 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ തൊട്ടടുത്ത ദിവസം 209 കേസായി വർദ്ധിച്ചു(88%).
advertisement
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
അമേരിക്കയിൽ മാർച്ച് അഞ്ചിന് 159 കേസായിരുന്നത് മാർച്ച് ആറിന് 233 ആയി കൂടി(47%) ഇറ്റലിയിൽ ഫെബ്രുവരി 23ന് 155 കേസായിരുന്നത് ഫെബ്രുവരി 24 ആയപ്പോൾ 229 ആയി(48)%. എന്നാൽ താരതമ്യേന കുറഞ്ഞ വർദ്ധന നിരക്കാണ് ബ്രിട്ടനിലേത്. മാർച്ച് ആറഇന് 164 കേസായിരുന്നത് മാർച്ച് ഏഴിന് 209 ആയി. 27 ശതമാനം മാത്രമാണ് ഈ ദിവസങ്ങളിൽ ബ്രിട്ടനിൽ രേഖപ്പെടുത്തിയ വളർച്ചാനിരക്ക്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 19, 2020 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
'കൊറോണയെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിൽ' കണക്ക് നിരത്തി ബ്ലൂക്രാഫ്റ്റ് സിഇഒ