Cyrus Mistry | ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയ്ക്ക് സമീപം നടന്ന വാഹനപകടത്തിലാണ് അന്ത്യം
മുംബൈ: ടാറ്റ സൺസിന്റെ മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയ്ക്ക് സമീപം നടന്ന വാഹനപകടത്തിലാണ് അന്ത്യം.അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് മെഴ്‌സിഡസ് കാറിൽ പോകുകയായിരുന്ന മിസ്‌ത്രി ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് അപകടത്തിൽപ്പെട്ടത്.
സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
टाटा संस के पूर्व चेयरमैन साइरस मिस्त्री की महाराष्ट्र के पालघर इलाके में दोपहर करीब 3 बजे एक कार दुर्घटना में मृत्यु हो गई। गाड़ी में कुल 4 लोग सवार थे, सायरस मिस्त्री समेत दो की मृत्यु हुई: पालघर पुलिस pic.twitter.com/czzpIQit9A
— ANI_HindiNews (@AHindinews) September 4, 2022
advertisement
ഡ്രൈവറടക്കം അദ്ദേഹത്തിന്റെ കാറില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. മിസ്ത്രിയടക്കം രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സഞ്ചരിച്ച ബെന്‍സ് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേറ്റത്. 2016 ഒക്ടോബറിൽ സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് എൻ.ചന്ദ്രശേഖരൻ ടാറ്റ സൺസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റു.
ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ഷപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന പല്ലന്‍ജി മിസ്ത്രിയുടെ ഇളയ മകനാണ്. ടാറ്റ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ളത് എസ്പി ഗ്രൂപ്പിനാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2022 4:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Cyrus Mistry | ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു