ശ്രീനഗർ: സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ചു ജവാന്മാർ മരിച്ചത് ഭീകരാക്രമണത്തിലെന്ന് സൈന്യം. ജമ്മുകശ്മീരിലെ പൂഞ്ചിലാണ് ആക്രമണം നടന്നത്. സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് അപകടമുണ്ടായതായാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. രജൗരി സെക്ടറിൽ ഭീകരാക്രമണം നടന്നതെന്ന് സൈന്യം സ്ഥീരീകരിച്ചു.
ഭീകരർ ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്നാണ് വാഹനത്തിന് തീപിടിച്ചതെന്ന് സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിക്കുകയും ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
VIDEO | Indian Army vehicle catches fire in Jammu and Kashmir’s Poonch sector. More details are awaited. pic.twitter.com/E4gyvthM54
— Press Trust of India (@PTI_News) April 20, 2023
വാഹനത്തിന് നേരെ വെടിയുതിർത്ത ശേഷം ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ഭീകരർക്കായി തെരച്ചില്‍ ആരംഭിച്ചു. രജൗരി സെക്ടറിലെ ഭീംബർ ഗലിക്കും പൂഞ്ചിനുമിടയിലുമാണ് ആക്രമണം നടത്തിയത്. ഗ്രനേഡ് ഉപയോഗിച്ചുളള ആക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്. സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.