'ആദരണീയ മോദിജി വേണ്ട; മോദി മതി'; ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി
- Published by:Vishnupriya S
- news18-malayalam
Last Updated:
ആദരണീയനായ മോദിജി എന്ന് വിളിക്കുന്നതിലൂടെ പൊതുജനങ്ങളിൽനിന്ന് അകലം അനുഭവപ്പെടുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്
ന്യൂഡൽഹി: തന്റെ പേരിനൊപ്പം 'ആദരണീയ മോദിജി' എന്ന് ചേര്‍ത്ത് വിളിക്കരുതെന്നും 'മോദി' മാത്രം മതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആദരണീയനായ മോദിജി എന്ന് വിളിക്കുന്നതിലൂടെ അകലം അനുഭവപ്പെടുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. തന്നെ ‘മോദി ജി’ എന്ന് വിളിച്ച് പൊതുജനങ്ങളിൽനിന്ന് അകറ്റരുതെന്നും ബിജെപി എംപിമാരോട് പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. താൻ പാർട്ടിയിലെ ഒരു സാധാരണ പ്രവർത്തകനാണെന്നും ജനങ്ങൾ തന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്നെ രാജ്യത്തെ സാധാരണ ജനങ്ങളില്‍ ഒരാളായി കരുതണമെന്നും അദ്ദേഹം എംപിമാരോട് അഭ്യർത്ഥിച്ചു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പാർട്ടി പ്രവർത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. തിരഞ്ഞെടുപ്പിലെ വിജയം പാർട്ടി പ്രവർത്തകരുടേതാണെന്നും തന്റെ വിജയമല്ലെന്നും അദേഹം വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി എന്നിവരും യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രിയെ ഹാരവും ഷാളും അണിയിച്ച് നഡ്ഡ സ്വീകരിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബർ 22 മുതൽ ജനുവരി 25 വരെ നടക്കുന്ന വികാസ് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കാൻ ബിജെപി എംപിമാരോടും മന്ത്രിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 07, 2023 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ആദരണീയ മോദിജി വേണ്ട; മോദി മതി'; ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി