Ahmedabad Plane Crash | മൂന്നു പിഞ്ചുമക്കൾക്കൊപ്പം ചിരിച്ച സെൽഫിയെടുത്ത് മരണത്തിലേക്ക്; നോവായി പ്രതീകും കൗമിയും മക്കളും
- Published by:meera_57
- news18-malayalam
Last Updated:
ഭാര്യയെയും മൂന്ന് കുട്ടികളെയും ലണ്ടനിൽ സ്ഥിരതാമസത്തിനായി കൊണ്ടുവരാൻ അദ്ദേഹം ഇന്ത്യയിലേക്ക് വന്നതായിരുന്നു
ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായിരുന്നു വ്യാഴാഴ്ച അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടം. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. ഒരു യാത്രികൻ മാത്രം രക്ഷപെട്ടു. ഒത്തുചേരലുകളും, പുതിയ അവസരങ്ങളും, തിരിച്ചുവരവുകളും ഇടകലർന്ന കഥകൾ ഉണ്ടായിരുന്നു അവർക്ക്. അപകടത്തിൽ അവസാനിച്ച അത്തരമൊരു കഥ രാജസ്ഥാനിൽ നിന്നുള്ള ഭർത്താവും ഭാര്യയും അവരുടെ മൂന്ന് കുട്ടികളും അടങ്ങുന്ന അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന്റേതാണ്.
ഡോ. കൗമി വ്യാസ്, ഭർത്താവ് പ്രതീക് ജോഷി, അവരുടെ മൂന്ന് കുട്ടികൾ - മിരായ ജോഷി, പ്രദ്യുത് ജോഷി, നകുൽ ജോഷി എന്നിവരായിരുന്നു യാത്രികർ. ഇതിൽ പ്രദ്യുത് ജോഷി, നകുൽ ജോഷി എന്നിവർ ഇരട്ടകളായിരുന്നു, രാജസ്ഥാനിലെ ബൻസ്വര നഗരത്തിൽ നിന്നുള്ള കുടുംബമാണിത്.
വിമാനത്തിലിരിക്കെ, പ്രതീക് ജോഷി കുടുംബത്തിന്റെ ഒരു സെൽഫി എടുത്തു. അതിൽ അഞ്ചുപേരും പുഞ്ചിരിക്കുന്നതായി കാണാം. ജോഷിയും ഭാര്യ കൗമി വ്യാസും പരസ്പരം അടുത്തായി ഇരിക്കുമ്പോൾ, മൂന്ന് കുട്ടികളും മറുവശത്ത് ഒരുമിച്ച് ഇരിക്കുന്നു. എല്ലാവരും പുഞ്ചിരിയോടെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നു.
advertisement
കുടുംബം വിമാനത്തിൽ കയറുമ്പോൾ കൗമി വ്യാസ് അവരുടെ കുടുംബത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഡോ. കൗമി വ്യാസ് ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് പ്രതീക് ജോഷി ലണ്ടനിലാണ് ജോലി ചെയ്തത്. ഭാര്യയെയും മൂന്ന് കുട്ടികളെയും ലണ്ടനിൽ സ്ഥിരതാമസത്തിനായി കൊണ്ടുവരാൻ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. പുതിയൊരു ജീവിതം ആരംഭിക്കാനുള്ള യാത്രയിലായിരുന്നു കുടുംബം. എന്നിരുന്നാലും, അവരെല്ലാം അപകടത്തിൽ മരിച്ചു.
എയർ ഇന്ത്യ AI171 വിമാനം തകർന്നു വീഴുമ്പോൾ 242 പേർ ഉണ്ടായിരുന്നു. അതിൽ 230 പേർ യാത്രക്കാരും 12 പേർ ജീവനക്കാരുമാണ്. ഇതിൽ 241 പേർ മരിച്ചു, ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്, അദ്ദേഹം ചികിത്സയിലാണ്.
advertisement
എന്നിരുന്നാലും, ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്നവർ മാത്രമല്ല മരിച്ചത്. എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്നുവീണ് കുറഞ്ഞത് 260 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ജൂൺ 12ന് ഉച്ചയ്ക്ക് 1.38 ന് പുറപ്പെട്ട വിമാനം, പറന്നുയർന്ന് വെറും 33 സെക്കൻഡിനുള്ളിൽ ഒരു ജനവാസ കേന്ദ്രത്തിന് സമീപം തകർന്നുവീഴുകയായിരുന്നു. ബിജെ മെഡിക്കൽ കോളേജ് കെട്ടിടത്തിലെ ഒരു ഹോസ്റ്റലിന് മുകളിൽ വിമാനം തകർന്നു വീഴുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 13, 2025 12:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash | മൂന്നു പിഞ്ചുമക്കൾക്കൊപ്പം ചിരിച്ച സെൽഫിയെടുത്ത് മരണത്തിലേക്ക്; നോവായി പ്രതീകും കൗമിയും മക്കളും